Friday, March 29, 2024

HomeAmericaഅഞ്ജലി ഓണപ്പതിപ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു

അഞ്ജലി ഓണപ്പതിപ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു

spot_img
spot_img

പി. ശ്രീകുമാര്‍

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖപത്രമായ അഞ്ജലിയുടെ ഓണപ്പതിപ്പ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു തിരുവോണ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ആദ്യകോപ്പി ഏറ്റുവാങ്ങി .

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള , ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ജി.മധുസൂദനന്‍പിള്ള , പൂര്‍ണിമ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു .അക്കിത്തം, സുഗതകുമാരി, സി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ രചനകള്‍ക്കൊപ്പം അമേരിക്കയില്‍ പ്രവാസ ജിവിതം നയിക്കുന്നവരുടെ എഴുത്തുകളും ഓണപ്പതിപ്പിലുണ്ട്.

കേരളം വിട്ട് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന എല്ലാ കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ക്കും നടന്‍ മോഹന്‍ലാല്‍ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള സന്ദേശവും മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാല്‍ ഗൗരി ലക്ഷ്മി ബായി അഭിമുഖത്തിലൂടെ ഓണ വിശേഷം പങ്കിടുന്നുണ്ട്.

കെ എച്ച് എന്‍ എ ഭാരവാഹികളായ ജി കെ പിള്ള, ഡോ രാംദാസ് പിള്ള, സോമരാജന്‍ നായര്‍, സുരേഷ് നായര്‍, ബാഹുലേയന്‍ രാഘവന്‍, മാധവന്‍ ബി നായര്‍ എന്നിവരുടെ സന്ദേശങ്ങളും സംഘടന റിപ്പോര്‍ട്ടും അഞ്ജലിയില്‍ ചേര്‍ത്തിട്ടുണ്ട്.
രാധാകൃഷ്ണന്‍ നായര്‍ ചീഫ് എഡിറ്ററും ജി കെ പിള്ള, പ്രസന്നന്‍ പിള്ള, വിനോദ് വാസുദേവന്‍, ജയപ്രകാശ് നായര്‍, രഞ്ജിത് പിള്ള, ഡോ സുധീര്‍ പ്രയാഗ, ബാഹുലേയന്‍ രാഘവന്‍, രവി വള്ളത്തേരി, ഡോണ മയൂര, വനജ നായര്‍, ഡോ രവി രാഘവന്‍, ഡോ ബിജുപിള്ള, ഡോ നാരായണന്‍ നെയ്ത്തലത്ത്, പി ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പത്രാധിപ സമിതിയാണ് അഞ്ജലി തയ്യാറാക്കിയിരിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments