Thursday, September 29, 2022

HomeAmericaഗ്രൗണ്ട് സീറോ ഓര്‍മ്മകള്‍ (സണ്ണി മാളിയേക്കല്‍)

ഗ്രൗണ്ട് സീറോ ഓര്‍മ്മകള്‍ (സണ്ണി മാളിയേക്കല്‍)

spot_img
spot_img

കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാ വിലക്കുമായി തട്ടിച്ചുനോക്കുമ്പോള്‍, സെപ്റ്റംബറില്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്ക്, വിമാനയാത്രകള്‍ക്ക് വേറൊരു മാനം തന്നെ സൃഷ്ടിച്ചു. സന്തോഷിച്ച് ആനന്ദിച്ച് നടത്തിയിരുന്ന വിമാനയാത്രകള്‍ ഒരു പേടി സ്വപ്നം പോലെ ആയി മാറി. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്ന് പോലെതന്നെ, നമ്മള്‍ യാത്ര ചെയ്യുന്നത് ഒരു ‘ടെര്‍മിനലിലേക്ക്…’ ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി സെപ്റ്റംബര്‍ 11.

രാജ്യം രാജ്യത്തോടും ദേശം ദേശത്തോടും യുദ്ധം ചെയ്യുന്ന ചരിത്രങ്ങള്‍ ഒന്നൊന്നായി നമ്മുടെ മുന്‍പില്‍ ഉണ്ട്. എന്നാല്‍ സാധാരണ ജനങ്ങളെ, സൂയിസൈഡ് അറ്റാക്ക്‌ഴ്‌സ്, പിന്‍വാതിലിലൂടെ ഇടിച്ചു കയറി കത്തിച്ചു കളഞ്ഞത് എന്തു ന്യായീകരണത്തിലൂടെ ലോകം വിശദീകരിക്കും ?

ഇതുമായി ബന്ധപ്പെട്ട പലരാജ്യങ്ങളിലും കൊല്ലപ്പെട്ട നിരപരാധികള്‍, ഇപ്പോഴും യുദ്ധക്കെടുതിയില്‍ ജീവിക്കുന്ന പച്ചമനുഷ്യര്‍. പേഴ്‌സണല്‍ ഗ്രൂമിങ്, വസ്ത്രധാരണരീതി, എന്തിന് കഴിക്കുന്ന ഭക്ഷണം വരെ മനുഷ്യരെ മനുഷ്യരില്‍ നിന്ന് അകറ്റി. മത വിശ്വാസം ആണോ, മത വിദ്വേഷം ആണോ നമ്മെ നയിക്കുന്നത്..?

നമ്മുടെ പ്രിയ പ്രസിഡന്റ്, ബോളിവുഡിന് അഭിമാന താരം, അങ്ങിനെ എത്ര പേര്‍ ന്യൂയോര്‍ക്കിലെ ട്രാവല്‍ സെക്യൂരിറ്റിയുടെ ഡസ്‌കില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ അടുത്ത് ജോലി ചെയ്തിരുന്ന ഞാന്‍ അപകട സമയത്തും പിന്നീട് പല ദിവസങ്ങളും വളണ്ടിയറായി വര്‍ക്ക് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ പല മീറ്റിങ്ങുകളും കൗണ്‍സിലിങ്ങും നടത്തി. എഫ് ബി ഐ യുടെ മിഡ് ടൗണ്‍ ഓഫീസില്‍, ബിഗ് സ്‌ക്രീനില്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുകയുണ്ടായി.

ടവര്‍ വീണു ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നപ്പോള്‍ കപ്പലണ്ടിയും കൊറിച്ച് കൂളായി ടവറിലേക്ക് നോക്കി നില്‍ക്കുന്ന ആളുകള്‍, അങ്ങിനെ പലതും. ആക്‌സിഡന്റ് നടക്കുന്ന ചൊവ്വാഴ്ച രാവിലെ പതിവുപോലെ വെളുപ്പിനെ തുറക്കാറുള്ള കോഫി സ്റ്റാന്‍ഡുകള്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പല മീറ്റിങ്ങുകളിലും ഞാന്‍ ഈ കാര്യം പറഞ്ഞു എങ്കിലും വ്യക്തമായ ഒരു മറുപടി എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളിലെ ഒരു ചോദ്യം കൂടി..? പ്രതികാരത്തിന്റെ കത്തിക്കരിഞ്ഞ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷി ശാന്തിയുടെയും സമാധാനത്തിറെയും പൊന്‍പുലരി സമ്മാനിക്കട്ടെ.

”യുണൈറ്റഡ് വി സ്റ്റാന്‍ഡ്. ലോകാ സമസ്താ സുഖിനോ ഭവന്തു…”

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments