Friday, March 29, 2024

HomeAmericaഹൂസ്റ്റണിലെ തൃശൂര്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണാഭമായി

ഹൂസ്റ്റണിലെ തൃശൂര്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണാഭമായി

spot_img
spot_img

ജീമോന്‍ റാന്നി

ഹൂസ്റ്റന്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്തംബര്‍ 5 ന് തിങ്കളാഴ്ച ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഹാള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10:30 മുതല്‍ ഓണാഘോഷങ്ങള്‍ അരങ്ങേറി. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വേദിയിലേക്ക് ആനയിച്ചത് ഒരു മനോഹര കാഴ്ചയായിരുന്നു.

മുഖ്യാതിഥിയായ മിസ്റ്റോറിസിറ്റി മേയര്‍ റോബിന്‍.ജെ.ഇലക്കാട്ട്, എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. വിശിഷ്ട അതിഥിയായി എത്തിയ പ്രശസ്ത കര്‍ണാടിക് മ്യൂസിക് വോകലിസ്റ്റ്. ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ (പാടും പതിരി ) മനോഹരമായ ഗാനം ആലപിച്ച് മനസ്സിന് കുളിര്‍മയേകി.

ടാഗ് ഫാമിലി അംഗങ്ങള്‍ അവതരിപ്പിച്ച ഓരോ പരിപാടികളും തൃശൂര്‍ ജില്ല കേരളത്തിന്റെ സംസ്‌കാരിക തലസ്ഥാനമെന്ന് എന്ന് ഉറപ്പിച്ചു പറയുന്ന തരത്തില്‍ സാംസ്‌കാരിക തനിമയും പൈതൃകവും വിളിച്ചോതുന്നവയായിരുന്നു. 20 ല്‍ പരം പേര്‍ പങ്കെടുത്ത തിരുവാതിര ഒരു മെഗാ തിരുവാതിര തന്നെയായിരുന്നു. വിശാലമായി ഒരുക്കിയ അത്തപ്പൂക്കളം നയന മനോഹരകാഴ്ചയൊരുക്കി.

സ്‌നേഹമുള്ള നല്ല മനസ്സുള്ള കുടുംബങ്ങളുടെ കൂട്ടായമയാണ് തൃശൂര്‍ അസോസിയേഷന്‍, ഈ കൂട്ടായ്മ എന്നും നിലനില്‍ക്കട്ടെ എന്ന് പ്രസിഡണ്ട് സലീം അറക്കല്‍ അദ്ദേഹത്തിന്റ പ്രസംഗത്തില്‍ ആശംസിച്ചു.

സെക്രട്ടറി രാജ് മൂത്തേഴത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സത്യ സതീഷ് ഓണാഘോഷം ചിട്ടയോടെ നടത്താന്‍ നേതൃത്വം നല്‍കി. എം സി. യായി ജയന്‍ അരവിന്ദാക്ഷന്‍ സ്റ്റേജ് പ്രോഗ്രാമുകളെ നിയന്ത്രിച്ചു.

ട്രഷറര്‍ സാം സുരേന്ദ്രന്‍, ജോ.സെക്രട്ടറി ജോസ് പെക്കാട്ടില്‍, ജോ.ട്രഷറര്‍ ലിന്റോ ജോസ്, കമ്മിറ്റി അംഗംങ്ങള്‍ ഹരി നാരായണന്‍, ജോഷി ചാലിശ്ശേരി, ക്രിസ്റ്റി പ്രിന്‍സ്, ജിതിന്‍ ജോണ്‍സ്, അന്‍സിയ അറക്കല്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ഓണാഘോഷം വന്‍ വിജയമാക്കി. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷം സമാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments