Thursday, March 28, 2024

HomeAmericaഏവര്‍ക്കും ഓണക്കോടി, തുണയുമായി മന്ത്ര

ഏവര്‍ക്കും ഓണക്കോടി, തുണയുമായി മന്ത്ര

spot_img
spot_img

രഞ്ജിത് നായര്‍

ആലപ്പുഴ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ് (മന്ത്ര) ‘ഏവര്‍ക്കും ഓണക്കോടി…’ എന്ന സന്ദേശവുമായി കേരളത്തിലുള്ള നിര്‍ധന കുടുംബങ്ങള്‍ക്കു ഓണക്കോടി വിതരണം ചെയ്തു. മൂന്നൂറിലധികം കുടുംബങ്ങളില്‍ തുണ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിതരണം പൂര്‍ത്തിയാക്കിയത്. ആലപ്പുഴ ജില്ലയില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന വീടുകളില്‍ എത്തി ഓണക്കോടി കൈമാറി.

സേവനം അവര്‍ അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവര്‍ത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവര്‍ത്തനം.

ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ബലിയായി മാറി, നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിച്ച മഹാബലിയെ വരവേല്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇത്തരം സേവാ പ്രവര്‍ത്തനങ്ങള്‍ എന്ന് പ്രസിഡന്റ് ഹരി ശിവരാമന്‍ ഓര്‍മിപ്പിച്ചു.

മന്ത്രയുടെ പ്രവര്‍ത്തനങ്ങളില്‍ സേവനത്തിനു മുന്തിയ പരിഗണന നല്‍കുന്നത് തുടരുമെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി സേവാ പദ്ധതികള്‍ ലക്ഷ്യം വയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments