Sunday, October 2, 2022

HomeAmericaഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജോര്‍ജ്ജിയയില്‍

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജോര്‍ജ്ജിയയില്‍

spot_img
spot_img

നിബു വെള്ളവന്താനം

ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബര്‍ 7 വെള്ളി, 8 ശനി, 9 ഞായര്‍ ദിവസങ്ങളില്‍ ഐ.പി.സി അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും.

ലീഡര്‍ഷിപ്പ് സെമിനാര്‍, സിമ്പോസിയം, പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, യുവജന സമ്മേളനം, മിഷന്‍ ബോര്‍ഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ജനറല്‍ ബോഡിയില്‍ 2022 – 2025 കാലയളവിലേക്കുള്ള പുതിയ റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെടും. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് ഇലക്ഷന്‍ ഓഫീസര്‍ പാസ്റ്റര്‍ സിബി കുരുവിള നേതൃത്വം വഹിക്കും.

റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി എബ്രാഹം, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പോത്തന്‍ ചാക്കോ, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബെന്‍ ജോണ്‍സ്, ട്രഷറര്‍ ബ്രദര്‍ അലക്സാണ്ടര്‍ ജോര്‍ജ്, കൗണ്‍സില്‍ അംഗങ്ങളായ പാസ്റ്റര്‍ റോയി എബ്രഹാം, രാജു പൊന്നോലില്‍ തുടങ്ങിയവര്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കും.

ഫ്‌ലോറിഡ, ജോര്‍ജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും ത്രിദ്വിന കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കും.

വാര്‍ത്ത: നിബു വെള്ളവന്താനം (മീഡിയ കണ്‍വീനര്‍)

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments