Saturday, September 24, 2022

HomeAmericaന്യൂജേഴ്സിയില്‍ മിഷന്‍ ലീഗ് ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടത്തി

ന്യൂജേഴ്സിയില്‍ മിഷന്‍ ലീഗ് ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടത്തി

spot_img
spot_img

സിജോയ് പറപ്പള്ളില്‍

ന്യൂജേഴ്സി: അമേരിക്കയിലെ ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടിപ്പിക്കുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്’ പരിപാടിയുടെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ന്യൂ ജേഴ്സിയില്‍ നടത്തി. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ബിന്‍സ് ചേത്തലില്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

ജെസ്വിന്‍ കളപ്പുരകുന്നുംപുറം, ആന്‍ലിയാ കൊളങ്ങായില്‍, ജയ്ഡന്‍ കുറുപ്പണാത്ത്, ജോനാഥന്‍ കുറുപ്പണാത്ത്, ബെറ്റ്സി കിഴക്കേപ്പുറം എന്നിവര്‍ ആദ്യ ദിനം തന്നെ രജിസ്ട്രേഷന്‍ നടത്തി. മിഷന്‍ ലീഗ് റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, ഇടവക ഓര്‍ഗനൈസര്‍ ഫിനി മാന്തുരുത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.’

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ റീജിയണല്‍ തലത്തിലുള്ള സമാപന ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 15, 16 തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ വെച്ചാണ് ‘ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്’ സംഘടിപ്പിക്കുന്നത്. ക്നാനായ റീജിയണിലെ എല്ലാ ഇടവകളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് നേതാക്കന്മാര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പ്രഗല്‍ഭരുമായുള്ള സംവാദങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments