സുരേന്ദ്രന്‍ നായര്‍
സംഗീതലോകത്തെ സമാനതകളില്ലാത്ത ആലാപന വൈവിധ്യങ്ങളുമായി തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ആവേശമായി മാറിയ ചലച്ചിത്ര പിന്നണിഗായിക സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും സെപ്റ്റംബര്‍ 17 നു ഡിട്രോയിറ്റില്‍.
മിഷിഗണ്‍ മലയാളികളുടെ മെഗാ സംഗമവേദിയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഒരുമയുടെ ഓണം വേദിയില്‍ ഒരുക്കുന്ന ഓണസദ്യയ്ക്ക് അകമ്പടിയായി ഹൈ ഓണ്‍ മ്യൂസിക് – ആവണിരാവ് മഹാ സംഗീത വിസ്മയം അരങ്ങേറുന്നു.
കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പഞ്ചവാദ്യങ്ങളും പാശ്ചാത്യ സംഗീതവും സമന്വയിക്കുന്ന അനന്യമായ നാദപ്രപഞ്ചം മനസ്സിനെയും ശരീരത്തെയും ഒരേപോലെ ആനന്ദത്തില്‍ ആറാടിക്കുന്നു. സംഗീത രംഗത്തെ ഇവരുടെ നൂതന പരീക്ഷണങ്ങള്‍ അനുഭൂതികളുടെ പറുദീസയിലേക്കു പ്രേക്ഷക മനസ്സുകളെ എത്തിക്കുന്നു എന്ന നവമാധ്യമ സാക്ഷ്യവുമായാണ് ഇവര്‍ അമേരിക്കയില്‍ വിമാനമിറങ്ങുന്നത്.

സെപ്റ്റംബര്‍ 17 ശനി ഉച്ചക്ക് ഒരു മണിക്ക് തുടങ്ങുന്ന ഓണസദ്യയും ഓണാഘോഷങ്ങളും തുടര്‍ന്നുള്ള സംഗീത സന്ധ്യയും ബെര്‍മിംഗ്ഹാം സീഹോംസ് ഹൈ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അണിയിച്ചൊരുക്കുന്നത് ഡി. എം. എ. പ്രസിഡന്റ് ഓസ്‌ബോണ്‍ ഡേവിഡ്, സെക്രട്ടറി ദിനേശ് ലക്ഷ്മണന്‍, ട്രഷറര്‍ ഡയസ് തോമസ് വൈസ് പ്രസിഡന്റ് സുനില്‍ പൈന്‍ഗോള്‍, ജോ: സെക്രട്ടറി കൃഷ്ണകുമാര്‍ നായര്‍, ജോ: ട്രഷറര്‍ കൃഷ്ണരാജ് ഉദയാചലം ട്രസ്റ്റി ചെയര്‍മാന്‍ മോഹന്‍ പനങ്കാവില്‍ വനിതാവേദി പ്രസിഡന്റ് സരിത നായര്‍ എന്നീ ഭാരവാഹികളാണ്. ആഘോഷ കമ്മിറ്റി ചെയറായി രാജേഷ് കുട്ടിയും സഹായികളായി മനോജ് ജയ്ജി, നോബിള്‍ തോമസ് ബിജു ജോസഫ് തുടങ്ങിയവരും പ്രവര്‍ത്തിച്ചു വരുന്നു.
പരീക്ഷിച്ചു വിജയം കണ്ട ഈ നാദബ്രഹ്മ സംഗീത സങ്കേതത്തിലേക്ക് ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.