Saturday, September 24, 2022

HomeAmericaസൗത്ത് ഇന്ത്യന്‍ യു എസ് ചേംബര്‍ ഓഫ് കോമേഴ്സ് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്...

സൗത്ത് ഇന്ത്യന്‍ യു എസ് ചേംബര്‍ ഓഫ് കോമേഴ്സ് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് തോമസ് മൊട്ടക്കലിനും, ചെറിയാന്‍ സഖറിയയ്ക്കും

spot_img
spot_img

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ (SIUCC) സെപ്റ്റംബര്‍ 11 )0 തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണില്‍ ജിഎസ്എച്ച് ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ‘ഹാള്‍ ഫോ ഫെയിം’ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് മണ്ഡലങ്ങളില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ശോഭിച്ച തോമസ് മൊട്ടക്കല്‍ (ന്യൂജേഴ്സി), ചെറിയാന്‍ സഖറിയ (ഹൂസ്റ്റണ്‍) എന്നീ വിശിഷ്ട വ്യക്തികളാണ് പ്രശസ്തമായ ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. ചേംബറിന്റെ ഒരു വിദഗ്ദ്ധ ടീമാണ് നിരവധി വ്യക്തികളില്‍ നിന്നും ഇവരെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

ഇവെന്റിലെ മുഖ്യാതിഥികളായ യു എസ് കോണ്‍ഗ്രസ് അംഗം ഷീലാ ജാക്‌സണ്‍ ലീ, കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരില്‍ നിന്നും ഇവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

തോമസ് മൊട്ടക്കല്‍ (ന്യൂജേഴ്സി)

അമേരിക്കയിലെ പ്രശസ്തമായ ടോമര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്‌ന്റെ പ്രസിഡണ്ടും സിഇഓ യുമായ തോമസ് മൊട്ടക്കല്‍ അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനും നിര്‍മ്മാണമേഖലയിലെ പ്രമുഖനുമാണ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ തോമസ് മൊട്ടക്കലിന്റെ വ്യവസായ ശൃംഖല യുഎഇയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 18 വയസ്സില്‍ ഇന്ത്യയിലെ സ്റ്റേറ്റ് ബോര്‍ഡീല്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കി. 1972 മുതല്‍ 11 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഹെവി ട്രാന്‍സ്പോര്‍ട് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ ജോലി ചെയ്ത ശേഷം 11 വര്‍ഷം ആഫ്രിക്കയിലും ജോലി ചെയ്ത തോമസ് 1995 ല്‍ അമേരിക്കയിലെത്തി. 1998 ല്‍ ടോമര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ആരംഭിച്ചു.

ന്യൂജേഴ്സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടോമര്‍ ഗ്രൂപ്പിനു നിര്‍മാണ മേഖലയില്‍ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ പ്‌ളാന്റ്‌സ്, പവര്‍ പ്ലാന്റ്‌സ്, പവര്‍ സബ് സ്റ്റേഷന്‍ പ്ലാന്റ്‌സ് തുടങ്ങി നിരവധി മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു. 2013 മുതല്‍ ദുബായ് ഗ്ലോബല്‍ വില്ലേജില്‍ എക്‌സിബിഷന്‍ പവിലിയന്‍ നിര്‍മാണ രംഗത്തും സജീവ സാന്നിധ്യമാണ്

യു കെ യിലെ മാഡ്രിഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2019 ല്‍ പ്രശസ്തമായ ‘ഗ്ലോബല്‍ ക്വാളിറ്റി ക്രൗണ്‍ അവാര്‍ഡിനും തോമസ് മൊട്ടക്കല്‍ അര്‍ഹനായി. കേരള ചേംബര്‍ ഓഫ് കോമേഴ്സ് ഇന്‍ നോര്‍ത്ത അമേരിക്കയുടെ സ്ഥാപക പ്രസിഡണ്ട്, ഡബ്ലിയൂഎം സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട്, 2018 ഡബ്ലിയൂഎം സി ഗ്ലോബല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എന്നെ നിലകകളില്‍ സാംസകാരിക രംഗത്തും നിറഞ്ഞു നില്‍ക്കുന്ന തോമസ് മൊട്ടക്കല്‍ ഇപ്പോള്‍ ഡബ്ലിയൂഎം സി (വേള്‍ഡ് മലയാളി കൌണ്‍സില്‍) അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു,. ,

ചെറിയാന്‍ സഖറിയ (ഹൂസ്റ്റണ്‍)

കോളേജ് വിദ്യാഭ്യാസനത്തിനു ശേഷം 1976 ല്‍ ബഹ്റൈനിലേക്കു പോയ 3 വര്ഷം അവിടെ ജോലി ചെയ്ത ശേഷം 1980 ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്കില്‍ 1992 വരെ തുടര്‍ന്ന വാള്‍ സ്ട്രീറ്റില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ബിസിനസ് ചെയ്യുവാനുള്ള താല്പര്യം കൊണ്ട് ജോലി ഉപേക്ഷിച്ച് ന്യൂയോര്‍ക്കില്‍ അപ്‌സ്റ്റേറ്റ് മേഖലയില്‍ ആദ്യത്തെ റീട്ടെയില്‍ ബിസിനസിനു തുടക്കം കുറിച്ചു.

1994 ല്‍ ടെക്‌സസിലെ ഹൂസ്റ്റണിലേക്ക് താമസം മാറ്റിയ ചെറിയാന്‍ സഖറിയ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍/ ഗ്യാസ് സ്റ്റേഷനു സ്റ്റാഫ്ഫോഡില്‍ തുടക്കം കുറിച്ചു. പിന്നീടുള്ള 28 വര്‍ഷം വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. അദ്ദേഹം ആരംഭിച്ച ന്യൂമാര്‍ട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ന് വിവിധ മേഘലകളില്‍ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. പ്രൈം കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസ് , റാഞ്ച് തുടങ്ങിയവ സ്വന്തമായുള്ള ഇദ്ദേഹം ഹൂസ്റ്റണിലെ ഒരു പ്രമുഖ വ്യവസായ സംരംഭകനാണ്.

ചെറിയാന്‍ സഖറിയ ഹൂസ്റ്റണിലെ സാമൂഹ്യ സാമുദായിക സാംസ്‌കാരിക രംഗത്തും, സജീവ സാന്നിധ്യമാണ്.

ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ശോഭിച്ച് ജനശ്രദ്ധയാകര്‍ഷിച്ച 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.

ഹൂസ്റ്റണ്‍ നഗരത്തില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളില്‍ നിന്നും വേറിട്ട അനുഭവം നല്‍കുന്ന, 5 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷണിക്കപെട്ട 1000 പേരാണ് ബാന്‍ക്വറ്റില്‍ പങ്കെടുക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments