Saturday, September 24, 2022

HomeAmericaചിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ 'പൊന്നോണം' 17ന്

ചിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ‘പൊന്നോണം’ 17ന്

spot_img
spot_img

ചിക്കാഗോ: ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ാം തീയതി ശനിയാഴ്ച ‘പൊന്നോണം’ എന്ന പേരില്‍ നടക്കും. വൈകുന്നേരം അഞ്ചു മണിക്ക് മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.

തുമ്പപ്പൂവും തുളസിയും മുക്കുറ്റിയും ചെമ്പരത്തിപ്പൂവും ചെന്താമരയും ജമന്തിയും കൊങ്ങിണിപ്പൂവും മാവേലിയും ഓണസദ്യയും വമ്പിച്ച കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റു കൂട്ടുമെന്ന് മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.

പ്രമുഖ ചലച്ചിത്ര നടി മീരാ നന്ദന്‍ ആണ് മുഖ്യാതിഥി. ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളവും ടീം ഗുങ്കുരുവിന്റെ (ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ശ്രീദേവി രാം പണ്ടലായി) പരിപാടിയും ആകര്‍ഷകമാകും.

സ്റ്റീഫന്‍ കിഴക്കേക്കുറ്റ് പ്രസിഡന്റായുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ റോയി നെടുമാച്ചിറ (വൈസ് പ്രസിഡന്റ്), താജു കണ്ടാരപ്പള്ളില്‍ (സെക്രട്ടറി), മഹേഷ് കൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), ബിനു കൈതകത്തൊട്ടിയില്‍ (ട്രഷറര്‍) എന്നിവര്‍ അംഗങ്ങളാണ്. വര്‍ഗീസ് പാലമലയില്‍ പീറ്റര്‍ കുളങ്ങര, സതീശന്‍ നായര്‍, ഹെറാള്‍ഡ് ഫിഗുറാഡോ, വിജി നായര്‍, ജോണ്‍ പി ജോണ്‍ എന്നിവരടങ്ങുന്നതാണ് അഡൈ്വസറി ബോര്‍ഡ്.

ഫോമാ ആര്‍.വി.പി ടോമി എടത്തില്‍, സാബു തറത്തട്ടേല്‍, അരവിന്ദ് പിള്ള, അജി പിള്ള, പോള്‍സണ്‍ കുളങ്ങര, ഐസക്ക് പോമാക്കല്‍, പ്രസാദ് പിള്ള എന്നിവരാണ് സംഘടനയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്.

വരുണ്‍ നായര്‍, കാര്‍ലോസ് ലോപ്പസ്, എന്നിവര്‍ യൂത്ത് റെപ്രസെന്റേറ്റീവ്മാരും സുനിത നായര്‍, ഉമ മഹേഷ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരുമാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments