Saturday, September 24, 2022

HomeAmericaയു എസില്‍ ആദ്യത്തെ മങ്കിപോക്സ്‌ മരണം സ്ഥിരീകരിച്ചു

യു എസില്‍ ആദ്യത്തെ മങ്കിപോക്സ്‌ മരണം സ്ഥിരീകരിച്ചു

spot_img
spot_img

ലോസ് ആഞ്ചലസ്‌: കുരങ്ങുപനി അഥവാ മങ്കിപോക്സ്‌ ബാധിച്ച ഒരാള്‍ ലോസ് ആഞ്ചലസ്‌ കൗണ്ടിയില്‍ മരിച്ചുവെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.

യു എസിലെ ആദ്യ മങ്കിപോക്സ്‌ മരണമാണിത്. മരണകാരണം ഓട്ടോപ്‌സിയില്‍ സ്ഥിരീകരിച്ചെന്നു കൗണ്ടിയിലെ ആരോഗ്യ വകുപ്പ് പറഞ്ഞു. രോഗപ്രതിരോധ ശേഷി പാടേ നഷ്ടപ്പെട്ട രോഗിയെ ആശുപത്രിയില്‍ ആക്കിയിരുന്നു.

ഈ മരണം സി ഡി സിയുടെ പരിശോധനയ്ക്കു ശേഷമാണു സ്ഥിരീകരിക്കുന്നതെന്നു അവര്‍ പറഞ്ഞു. ഇതിനു മുന്‍പ് മങ്കിപോക്സ്‌ ബാധിച്ചു ആരെങ്കിലും മരിച്ചതായി സി ഡി സി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഗസ്റ്റ് 30 നു ടെക്സസില്‍ മരിച്ച ഒരാളെപ്പറ്റി സി ഡി സി പരിശോധിക്കുന്നുണ്ട്.

കലിഫോണിയയില്‍ കഴിഞ്ഞ ആഴ്ച 4,140 കേസുകള്‍ കണ്ടെത്തിയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments