Sunday, October 2, 2022

HomeAmericaലോക്ക്ഡ് ഇന്‍ ഫിലിം അവാര്‍ഡ് നിശയും കലാ സന്ധ്യയും 18 ഞായറാഴ്ച ന്യൂയോര്‍ക്കില്‍

ലോക്ക്ഡ് ഇന്‍ ഫിലിം അവാര്‍ഡ് നിശയും കലാ സന്ധ്യയും 18 ഞായറാഴ്ച ന്യൂയോര്‍ക്കില്‍

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന്റെയും, അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷന്റെയും ന്യൂയോര്‍ക്കിലെ ഏതാനും സാംസ്‌കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഫിലിം അവാര്‍ഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18-ന് ഞായറാഴ്ച വൈകിട്ട് 5 മുതല്‍ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു

ന്യൂയോര്‍ക്കില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച് തീയേറ്ററുകളിലൂടെ പ്രദര്‍ശനം നടത്തി വരുന്നതും ഇതിനോടകം ധാരാളം സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയതുമായ ‘ലോക്ക്ഡ് ഇന്‍’ എന്ന മലയാളം സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ അവാര്‍ഡ് നിശയും കലാ സന്ധ്യയും സംഘടിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ തന്നെയുള്ള നിരവധി അനുഗ്രഹീത കലാകാരന്മാരുടെ കലാ പ്രകടനവും അതോടൊപ്പം നടത്തപ്പെടുന്നതാണ്.

ണങഇ അമേരിക്കന്‍ റീജിയണ്‍ വൈസ് ചെയര്‍മാന്‍ കോശി ഓ. തോമസ്, നാഷണല്‍ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് എബ്രഹാം (രാജു), പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, സെക്രട്ടറി ജെയിന്‍ ജോര്‍ജ്, പി.ര്‍.ഓ. മാത്യുക്കുട്ടി ഈശോ തുടങ്ങിയവരാണ് അവാര്‍ഡ് നിശക്കും കലാ സന്ധ്യയ്ക്കും നേതൃത്വം നല്‍കുന്നത്.

കേരളത്തിന്റെ തനതായ ഉത്സവമായ ഓണം ആഘോഷവും അതോടനുബന്ധിച്ച് നടത്തുന്നുണ്ട്. അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ കലാ പരിപാടികളും കലാ നിശയില്‍ അരങ്ങേറുന്നതാണ്. പ്രാദേശീകമായുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയുള്ള വേദിയാണിതെന്ന് സംഘാടക ടീം ലീഡര്‍ കോശി ഓ. തോമസ് പ്രസ്താവിച്ചു.

വിവിധ രാജ്യങ്ങളിലെ കലാമൂല്യമുള്ള പരിപാടികള്‍ ഒരു വേദിയില്‍ കണ്ടാസ്വദിക്കുവാന്‍ ഉള്ള ഒരു അവസരമാണിത്. വിവിധ സ്‌പോണ്‌സര്‍മാരുടെ സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. അതി മനോഹരമായ ഒരു കലാ സന്ധ്യ കണ്ടാസ്വദിക്കുവാന്‍ എല്ലാവരെയും ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററിലേക്ക് അടുത്ത ഞായറാഴ്ച വൈകിട്ട് 5-ന് എത്തിച്ചേരുവാന്‍ സംഘാടകര്‍ പ്രത്യേകം ക്ഷണിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments