Sunday, October 2, 2022

HomeAmericaഐ.എം.എ ഓണം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഐ.എം.എ ഓണം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

spot_img
spot_img

ജോര്‍ജ് പണിക്കര്‍

ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി പ്രസിഡന്റ് സിബു മാത്യു കുളങ്ങര അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകനും അമേരിക്കയിലെ മലായളികളുടെ അഭിമാനവുമായി, വര്‍ഷങ്ങളായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന അലക്‌സാണ്ടര്‍ കുരിയന്‍ അച്ചന്‍ മുഖ്യാത്ഥി ആയിരിക്കും. ഫോമയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട ഡോ. ജേക്കബ് തോമസ്, വേല്‍ഡ് ബിസിനസ് എക്‌സിക്യൂറ്റീവ് ചിക്കാഗോയുടെ എബിന്‍ കുര്യാക്കോസ് എന്നിവര്‍ ഓണാശംസകള്‍ നല്‍കും.

സെപ്റ്റംബര്‍ 18 ഞായറാഴ്ച വൈകുന്നേരം 5.00 ന് ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍(1800E.OAKTON ST.) വച്ച് പരിപാടികള്‍ ആരംഭിക്കും.
ഓണസദ്യ, ചെണ്ടമേളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, പൊതുസമ്മേളനം, നയന മനോഹരങ്ങളായ നൃത്തനൃത്വങ്ങള്‍, ഗാനമേള, തിരുവാതിര എന്നിങ്ങനെ വിവിധ പരിപാടികളാണ് ഓണാഘോഷങ്ങള്‍ക്ക് മാറ്റ്കൂട്ടാന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സമത്വ സുന്ദരമായ ഒരു ഓണക്കാലത്തേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുവാനുതകുന്ന തരത്തിലാണ് പരിപാടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോയിലെ എല്ലാ മലയാളികളെയും ഐ.എം.എ.യുടെ ഓണാഘോഷങ്ങളിലേക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

സുനൈനാ ചാക്കോ, ജോയി പീറ്റര്‍ ഇഡിക്കുഴി, ജോസി കുരിശിങ്കല്‍, പ്രവീണ്‍ തോമസ്, ഷാനി ഏബ്രഹാം, ജോര്‍ജ് മാത്യൂ, ജോര്‍ജ് പണിക്കര്‍, അനില്‍കുമാര്‍ പിള്ള, രാജന്‍ മാലിയില്‍, റോയി മുളകുന്നം, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച് വരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments