Thursday, September 29, 2022

HomeAmerica'നേര്‍കാഴ്ച' ന്യൂസിന്റെ ഫാമിലി നൈറ്റ് ഇന്ന് വൈകിട്ട് കേരള ഹൗസില്‍

‘നേര്‍കാഴ്ച’ ന്യൂസിന്റെ ഫാമിലി നൈറ്റ് ഇന്ന് വൈകിട്ട് കേരള ഹൗസില്‍

spot_img
spot_img

ഹൂസ്റ്റണ്‍: പാടും പാതിരി എന്നറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലിന്റെ മ്യൂസിക്കല്‍ ഈവനിങ്ങോടുകൂടി നേര്‍കാഴ്ച ന്യൂസിന്റെ ഫാമിലി നൈറ്റ് ഇന്ന് (സെപ്റ്റംബര്‍ 17 ശനിയാഴ്ച) നടക്കും. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാന മന്ദിരമായ സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ വൈകുന്നേരം 5.30നാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

നേര്‍കാഴ്ച ന്യൂസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്ററുമായി കൈകോര്‍ത്താണ് ഫാമിലി നൈറ്റും സംഗീത പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. പോള്‍ പൂവത്തിങ്കലിന്റെ ആത്മീയ പദ്ധതിയായ ഗാനാശ്രമത്തിന്റെ ധനശേഖരണാര്‍ത്ഥമാണ് മ്യൂസിക്കല്‍ ഈവനിങ്.

പ്രവേശനം സൗജന്യമാണ്. എന്നാല്‍ സംഭാവനകള്‍ സ്വീകരിക്കപ്പെടും. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഗാനാശ്രമം പദ്ധതിക്ക് നല്‍കും. സംഗീതത്തിനു വേണ്ടിയുള്ള ഒരു ആശ്രമമാണിത്. തൃസൂരില്‍ വലിയൊരു കാമ്പസില്‍ ആയിരിക്കും ഗാനാശ്രമം ഉയരുക. മ്യൂസിക് മെഡിറ്റേഷന്‍ ആണ് അവിടുത്തെ പഠന മനന വിഷയം. ജാതിമതഭേദമെന്യെ ഏവര്‍ക്കും ഈ ഗാനാശ്രമത്തില്‍ വന്ന് താമസിച്ച് സംഗീത ധ്യാനം നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സൈമണ്‍ വളാച്ചേരില്‍: 847 630 0037
രാജേഷ് വര്‍ഗീസ്: 832 273 0361
അനില്‍ ആറന്‍മുള: 713 882 7272
ജോണ്‍ കുന്തറ: 512 694 2471
ജോസഫ് പൊന്നോലി: 832 356 7142
റോയി അത്തിമൂടന്‍: 281 865 1746
സ്റ്റീവ് ജോണ്‍: 713 884 9397

ഫാ. പോള്‍ പൂവത്തിങ്കല്‍: 281 865 1746

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments