ഫ്‌ലോറിഡ: കൈരളി ആര്‍ട്സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്ളോറിഡായുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18ന് ഓണാഘോഷം സംഘടിപ്പിക്കും. സൗത്ത് ഫ്ളോറിഡയിലെ മാര്‍തോമ്മാ ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ റവ. ഫാ. അബി അബ്രഹാം ഓണസന്ദേശം നല്‍കും.
കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് വര്‍ഗീസ് ജേക്കബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹി പരിപാടിയില്‍ സ്വീകരണം നല്‍കും. ഫൊക്കാന പ്രസിഡണ്ട് ആയിരുന്ന സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിനെയും മുന്‍ ട്രഷറര്‍ സണ്ണി മറ്റമനയെയും ആദരിക്കും. കഴിഞ്ഞ ഫൊക്കാന കണ്‍വെന്‍ഷനില്‍ ഏറ്റവും സജീവമായ പങ്കാളിത്തമുണ്ടായ സംഘടനകളിലൊന്നായ കൈരളി ആര്‍ട്സ് ക്ലബ്ബ് ആണ് ജോര്‍ജി വര്‍ഗീസിന്റെ മാതൃസംഘടന.
മാവേലി നാട് എന്ന പേരില്‍ അവിനാഷ് ഫിലിപ്പ് സംവിധാനം ചെയ്ത ലഘു നാടകവും പരിപാടിയില്‍ മുഖ്യ ആകര്‍ഷകമായിരിക്കും. കൂടാതെ കൈരളി ആര്‍ട്‌സ് ക്ലബ്ബിലെ കലാപ്രതിഭകളായ കുട്ടികളുടെ കലാവിരുന്ന് കോര്‍ഡിനേറ്റ് ചെയ്യുന്നത് കൈരളി ആര്‍ട്സ് ക്ലബ്ബ് സെക്രെട്ടറി ഡോ. മഞ്ജു സാമുവേല്‍ ആണ്. ഡോ. ഷീല വര്‍ഗീസിന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും ഒരുക്കുന്നുണ്ട്. ഫ്‌ലോറിഡ ആര്‍.വി.പി സുരേഷ് നായര്‍, മാറ്റ് പ്രസിഡണ്ട് അരുണ്‍ ചാക്കോ, ട്രഷറര്‍ എബ്രഹാം, ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
ആഘോഷത്തിന്റെ ഭാഗമായി ഇലയിട്ട ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്.