(പി.ഡി ജോര്‍ജ് നടവയല്‍)
ന്യൂയോര്‍ക്: 10 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍ രൂപീകരിച്ച കേരളാ നോളഡ്ജ് ഇക്കോണമി മിഷന്‍ പദ്ധതിയില്‍, ഡബ്‌ള്യൂ എം സി പങ്കാളിത്തം വഹിക്കുന്നൂ. ഡബ്‌ള്യൂ എം സി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പിള്ളി എന്നിവര്‍ അറിയിച്ചതാണിക്കാര്യം. മോണ്‍സ്റ്റര്‍.കോം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറി, ലിന്‍കേടിന്‍, ബ്രിട്ടീഷ് കൌണ്‍സില്‍, റസീക്, അവിജിന്‍ തുടങ്ങിയ വന്‍ കമ്പനികള്‍ക്കൊപ്പമാണ് കേരളാ നോളഡ്ജ് ഇക്കോണമി മിഷനില്‍ ഡബ്‌ള്യൂ എം സി കൈകോര്‍ക്കുന്നത്. വേള്‍ഡ് മലയാളീ കൗണ്‍സിലിലെ പ്രവര്‍ത്തകരായ തൊഴില്‍ ദാതാക്കള്‍ കേരള സര്‍ക്കാരിനൊപ്പം ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കും.

ജൂലൈയില്‍ നടന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറെന്‍സിലാണ് അമേരിക്ക റീജിയനില്‍ നിന്നുള്ള ഗോപാലപിള്ള ഗ്ലോബല്‍ ചെയര്‍മാനായും പിന്റോ കണ്ണമ്പിള്ളി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. വേള്‍ഡ് മലയാളീ കൌണ്‍സില്‍ നാളിതുവരെ നടത്തി വന്നിരുന്ന പദ്ധതികള്‍ക്കൊപ്പം, സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കുന്നതിനും ഒരു മാസകാലയളവില്‍ത്തന്നെ കഴിഞ്ഞു എന്നത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ തെളിവാണ്, ഗോപാലപിള്ള അഭിപ്രായപ്പെട്ടു.
കാലങ്ങളായുള്ള ഭവനദാന പദ്ധതികള്‍ പൂര്‍ണ സമര്‍പ്പണത്തോടെ തുടരാന്‍ പുതിയ ഡബ്‌ള്യൂ എം സി ഭരണ സമിതി ഐകകണ്‌ഠ്യേന തീരുമാനിച്ചിട്ടുണ്ടെന്ന് പിന്റോ കണ്ണമ്പിള്ളി ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ തലസ്ഥാനമണ്ണില്‍ സ്വന്തമായൊരു ആസ്ഥാനമന്ദിരം എന്നത് ഭരണ സമിതിയുടെ സ്വപ്ന പദ്ധതിയാണ്. അമേരിക്ക റീജിയനില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വിജയിച്ച സ്റ്റുഡന്റ്‌സ് എന്‍ ഗേജ്‌മെന്റ് പ്രോഗ്രാംആഗോള തലത്തില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നുണ്ട്; കണ്ണമ്പിള്ളി കൂട്ടിച്ചേര്‍ത്തു.

അക്കാഡമിക് ഫോറം വഴി ആഗോളതലത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ കുട്ടികള്‍ക്കെത്തിക്കുവാനും, വിദേശ രാജ്യങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശികമായി സൗകര്യങ്ങള്‍ ഒരുക്കാവാനും ഡബ്‌ള്യൂ എം സി പ്രൊവിന്‍സുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വെബ്‌സൈറ്റ് വഴി കുട്ടികള്‍ക്ക്, അതിനുള്ള വിവരങ്ങള്‍ ലഭ്യമാക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ തിരികെയെത്തുന്നവര്‍ക്കു ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ കൈത്താങ്ങായി എന്‍ ആര്‍ കെ ഫോറം , വിദേശത്തുള്ളവര്‍ക്കു കേരളത്തില്‍ ആവശ്യമായ നിയമസഹായം നല്കുന്നതിന് ലീഗല്‍ ഫോറം, എന്നിവ നിലവില്‍ വന്നു.
കേരള ടൂറിസം മേഖലയിലെ സാധ്യതകള്‍ വിദേശ രാജ്യങ്ങളില്‍ എത്തിക്കാന്‍ ടൂറിസം ഫോറം, കലാസാംസ്‌കാരിക മേഖലയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറം, ആരോഗ്യ മേഖലയിലെയും ടെക്‌നോളജി മേഖലയിലെയും സഹായങ്ങള്‍ക്ക് മെഡിക്കല്‍ ഫോറം, എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ഫോറം തുടങ്ങിയവ പ്രവര്‍ത്തിക്കും.

അന്തരിച്ച മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി ഏ ഇബ്രാഹിം ഹാജിയുടെ സ്മരണയ്ക്ക്, കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ ഭിന്നശേഷിക്കാരായ കുടുംബങ്ങളുടെ പുനരധിവാസത്തിന് ഗ്രാമനിര്മാണ പദ്ധതിയും ഭരണ സമിതിയുടെ പദ്ധതിയില്‍ ഉണ്ട്.
വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവിലെ വിവിധ ഭാരവാഹികളാണ് നേതൃത്വം നല്‍കുന്നത് എന്ന് ഗോപാല പിള്ള പറഞ്ഞു.
ജോണ്‍ മത്തായി (ഗ്ലോബല്‍ പ്രസിഡന്റ്), ശ്രീ സാം ഡേവിഡ് മാത്യു (ഗ്ലോബല്‍ ട്രഷറാര്‍), മേഴ്സി തടത്തില്‍, ജോസഫ് ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്ചെര്‍പേഴ്‌സണ്‍സ്), രാജേഷ് പിള്ള (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പന്‍കുടി, ജെയിംസ് ജോണ്‍, കെ പി കൃഷ്ണകുമാര്‍,കണ്ണു ബേക്കര്‍ ( വൈസ്പ്രസിഡന്റുമാര്‍), അബ്ദുല്‍ കലാം (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ശ്രീ ദീപു ജോണ്‍ (ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ്), ഇന്റര്‍നാഷണല്‍ ഭാരവാഹികളായ ശ്രീ തോമസ് കണ്ണംചേരില്‍, (ടൂറിസം ഫോറം പ്രസിഡന്റ്), ഫാ. ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍ (എഡ്യൂക്കേഷന്‍ & അക്കാദമിക് ഫോറം പ്രസിഡന്റ്), ഡോ. ഷിമിലി പി ജോണ്‍ (എഡ്യൂക്കേഷന്‍ & അക്കാദമിക് ഫോറം സെക്രട്ടറി) , ചെറിയാന്‍ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡന്റ്), അബ്ദുള്‍ ഹക്കിം, (എന്‍ ആര്‍ കെ ഫോറം പ്രസിഡന്റ്), നൗഷാദ് മുഹമ്മദ് (ആട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലന്‍ ലോനപ്പന്‍ (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്), ടി ന്‍ കൃഷ്ണകുമാര്‍ (എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ശ്രീ ഐരൂകാവന്‍ ജോണ്‍ ആന്റണി,(ലീഗല്‍ ഫോറം പ്രസിഡന്റ്), ക്രിസ്റ്റഫര്‍ വര്ഗീസ് (സിവിക് ആന്‍ഡ് ലീഡര്‍ഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ ണ്‍ (ലിറ്റററി ആന്റ് എണ്‍ വയോണ്മെന്റല്‍ ഫോറം).