അമ്മു സഖറിയ (പി.ആര്‍.ഒ)
അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) ആഘോഷിക്കുന്ന ഓണാഘോഷ പരിപാടിയിൽ പ്രധാന അതിഥിയായി Dr. സ്വാതി കുൽക്കർണിയും (കൗൺസിൽ ജനറൽ), ഗസ്റ്റ് ഓഫ് ഹോണർ ആയി ആൽഫ്രഡ് ജോൺ (ചെയർമാൻ, ബോർഡ് ഓഫ് കമ്മീഷണേഴ്സ്, ഫോർസിത് കൗൺഡി ), കർറ്റ് തോമ്പ്സൺ (ഫോർമർ സെനറ്റർ ) എന്നിവരുടെയും സാന്നിത്യം ഉറപ്പിച്ചു എന്ന് ‘അമ്മ ഭാരവാഹികൾ സന്തോഷപൂർവം അറിയിക്കുന്നു.
ഇതു തെന്നിന്ത്യ സംഘടനകളോടെ പ്രത്യേക താല്പ്പിരിയവും, സഹകരണവും ഇന്ത്യൻ കോൺസുലേറ്റ് കൊടുക്കുന്നു എന്ന്തിനെ എടുത്തുകാണിക്കുന്നു എന്നതിൽ മലയാളികൾ അഭിമാനം കൊള്ളേണ്ടവരാണ്.
നിങ്ങൾക്കുവേണ്ടി , നമുക്കോരോരുത്തർക്കും വേണ്ടി
അമ്മ ഒരുക്കുന്ന ഈ ഓണസദൃ അറ്റ്ലാന്റായിലെ ഓരോ മലയാളിക്കും ,കേരളത്തിൽ , പിറന്ന മണ്ണിൽ ഒരു ഓണം ആഘോഷിച്ച പ്രതീതി ഉളവാക്കും എന്നുറപ്പാണ്. ഗജവീരനും മഹാബലിയും തലയുയർത്തി നിൽക്കുന്ന ,കൊട്ടും കുരവയും , മെഗാ തിരുവാതിരയും , ആട്ടവും പാട്ടും നിറഞ്ഞാടുന്ന തിരുവോണ ആഘോഷത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുന്നു.