Sunday, October 2, 2022

HomeAmericaകാന്‍കൂണ്‍ മലയാളി മാമാങ്കത്തിലെ ഫോമാ താരോദയങ്ങള്‍...

കാന്‍കൂണ്‍ മലയാളി മാമാങ്കത്തിലെ ഫോമാ താരോദയങ്ങള്‍…

spot_img
spot_img

ന്യൂജേഴ്‌സി: മെക്‌സിക്കോയിലെ കാന്‍കൂണില്‍ വിജയകരമായി പര്യവസാനിച്ച ഫോമായുടെ ഏഴാമത് ഫാമിലി കണ്‍വന്‍ഷന്‍ ചില പുത്തന്‍ താരങ്ങളുടെ പിറവിക്ക് സാക്ഷ്യം വഹിച്ചു. ബുദ്ധിയും ശക്തിയും അഴകും മിഴിവും വ്യക്തിത്വവും മാറ്റുരയ്ക്കപ്പെട്ട വേദിയിലാണ് ഈ താരോദയങ്ങള്‍. കലാതിലകം, കലാപ്രതിഭ, മിസ് ഫോമ, മിസ്റ്റര്‍ ഫോമാ, ബെസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍, മലയാളി മങ്ക, റൈസിങ് സ്റ്റാര്‍ തുടങ്ങിയ ഇനങ്ങളിലെ വാശിയേറിയ മല്‍സരം കാണികളില്‍ കൗതുകവും ആവേശവുമുണര്‍ത്തി.

കാണികള്‍ ഏറെ കൊതുകത്തോടെ കാത്തിരുന്ന മല്‍സരമായിരുന്നു മിസ് ഫോമാ, മിസ്റ്റര്‍ ഫോമാ. കാലിഫോണിയയില്‍ നിന്നുള്ള ഐസിസ് പൗലോസാണ് മിസ് ഫോമാ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോര്‍ക്കില്‍ ജനിച്ചുവളര്‍ന്ന ഐസിസ് ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി ആന്റ് എണ്‍വയണ്‍മെന്റല്‍ സ്റ്റഡീസില്‍ ഡബിള്‍ മേജറിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

തികഞ്ഞ കലാകാരിയായ ഐസിസ് പൗലോസ് മികച്ച ഗായികയും ഭരതനാട്യ നര്‍ത്തകിയുമാണ്. കലാപരമായ തന്റെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. ജോബിപൗലോസിന്റെയും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) പ്രസിഡന്റ് റെനി പൗലോസിന്റെയുംമകളാണ് ഐസിസ്.

ഈ ഇനത്തില്‍ കാലിഫോര്‍ണിയയില്‍ നിന്ന് തന്നെയുള്ള എലയിന്‍ സജി റണ്ണര്‍ ആപ്പും ഹ്യൂസ്റ്റനില്‍ നിന്നുള്ള ഹന്ന ജോണ്‍സെക്കന്‍ഡ്റണ്ണര്‍ അപ്പും ആയി.

മിസ്റ്റര്‍ ഫോമാ മത്സരത്തില്‍ കിരീടം ചൂടിയ സിദ്ധാര്‍ത്ഥ് ശ്രീധര്‍ 17കാരനാണ്. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന സിദ്ധാര്‍ത്ഥ് ഇപ്പോള്‍ ഫിലാഡല്‍പിയ ഹൈസ്‌കൂളില്‍ സീനിയറാണ്. വെയിറ്റ് ലിഫ്റ്റിങ്ങ്, സ്‌പോര്‍ട്‌സ്, സംഗീതം കേള്‍ക്കല്‍ എന്നിവയാണ് ഹോബികള്‍. ബാര്‍ബിസോണ്‍ ഷിക്ക് മോഡല്‍ ആന്റ് ടാലന്റ് ഏജന്‍സിയില്‍ പരിശീലനം നടത്തുന്ന ഇദ്ദേഹം 25-ാമത് ബാര്‍ബിസോണ്‍ ഷിക്ക് മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

മോഡലിങ്ങില്‍ അതീവ താത്പര്യമുള്ള സിദ്ധാര്‍ത്ഥ് ജനപ്രിയ ബ്രാന്‍ഡ് വസ്ത്രങ്ങളുടെ മോഡലാവാന്‍ ആഗ്രഹിക്കുന്നു. അഭിനയത്തിലും വലിയ കമ്പമുണ്ട്. ഫോമായുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജയ്‌മോള്‍ ശ്രീധറിന്റെയും (യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, നേഴ്‌സസ് പ്രാക്ടീഷണര്‍) ഐ.ടി പ്രൊഫഷണലായ സുജിത് ശ്രീധറിന്റെയും മൂത്ത മകനാണ് സിദ്ധാര്‍ഥ് ശ്രീധര്‍. ഐടി രംഗത്ത്ഉപരിപഠനം ലക്ഷ്യമിടുന്നു. ഒന്‍പതാം ഗ്രേഡില്‍ പഠിക്കുന്ന ശ്രേയസ് ശ്രീധര്‍ ഇളയ സഹോദരനാണ്.

മിസ്റ്റര്‍ ഫോമാ മല്‍സരത്തില്‍ എബിന്‍ എബ്രഹാം (ഫ്‌ളോറിഡ) റണ്ണര്‍ അപ്പും ഐസക് എബ്രഹാം (ന്യൂജേഴ്‌സി) സെക്കന്‍ഡ് റണ്ണര്‍ അപ്പുമാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments