Friday, April 19, 2024

HomeAmericaബിജോയു കര്‍ത്തായുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് കൊളംബിയ എന്‍.എസ്.എസിന്റെ അശ്രുപൂജ

ബിജോയു കര്‍ത്തായുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് കൊളംബിയ എന്‍.എസ്.എസിന്റെ അശ്രുപൂജ

spot_img
spot_img

വെസ്റ്റ് വാന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷണറായി സേവനമനുഷ്ഠിച്ചിരുന്ന ബിജോയു കര്‍ത്തായുടെ (84) വേര്‍പാടില്‍ ബ്രിട്ടീഷ് കൊളംബിയ എന്‍.എസ്.എസ് അഗാധ ദുഖം രേഖപ്പെടുത്തി.

കൊച്ചി സ്വദേശിയായ ഇദ്ദേഹം ISCKON, VHP, NACOI തുടങ്ങി നിരവധി സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ബ്രിട്ടീഷ് കൊളംബിയ ഹൈഡ്രോയില്‍ സിവില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഉഷയാണ്. ജ്യോതി, ആശ, ജയ്ശ്രീ എന്നിവര്‍ മക്കള്‍. സുജിത്ത് മരുമകനാണ്. സച്ചിന്‍, മീര എന്നിവര്‍ കൊച്ചുമക്കള്‍.

ബിജോയു കര്‍ത്തായുടെ സംസ്‌കാരം സെപ്റ്റംബര്‍ 18ന് ഡെല്‍റ്റയിലെ ഹോപ്‌കോട്ട് റോഡിലുള്ള റിവര്‍ സൈഡ് ഫ്യൂണറല്‍ ഹോമില്‍ നടന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments