Sunday, October 2, 2022

HomeAmericaസിതാര കൃഷ്ണകുമാര്‍ ന്യൂജേഴ്‌സിയിലെത്തുന്നു, കൂടെ ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും

സിതാര കൃഷ്ണകുമാര്‍ ന്യൂജേഴ്‌സിയിലെത്തുന്നു, കൂടെ ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും

spot_img
spot_img

ജോസഫ് ഇടിക്കുള

ന്യൂജേഴ്‌സി: കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പതിനേഴുകാരി ഗന്ധര്‍വ സംഗീതം എന്ന റിയാലിറ്റി ഷോയുടെ ടൈറ്റില്‍ വിജയിയായി മലയാള സംഗീത മേഖലയിലേക്ക് കടന്നു വരുമ്പോള്‍ ആരും കരുതിയിട്ടുണ്ടാവില്ല അവള്‍ മലയാള സിനിമാ സംഗീതത്തിന്റെ ഹൃദയമിടിപ്പാകുമെന്ന്. 2012ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആ പെണ്‍കുട്ടി പാടിയ ‘ഏനുണ്ടോടീ അമ്പിളിച്ചന്തം’ എന്ന ആ ഗാനം ഏറ്റുപാടി മലയാളികള്‍ അവളെ ഹൃദയത്തോട് ചേര്‍ത്തു…

സംഗീതത്തിന്റെ ബഹുസ്വരമായ ഭാവലയങ്ങളിലൂടെ കേള്‍വിക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഗായികയാണ് ഇന്ന് സിതാര കൃഷ്ണകുമാര്‍. പല താളങ്ങളില്‍ പാടിയും ഒരൊറ്റ നിലപാടില്‍ പറഞ്ഞും ഒരു പതിറ്റാണ്ടിലേറെയായി ആ ശബ്ദം നമുക്കിടയിലുണ്ട്. അരക്ഷിതാവസ്ഥയുടെയും അടഞ്ഞുകിടക്കലിന്റെയും നാളുകളില്‍ സംഗീതംകൊണ്ട് സാന്ത്വനമേകിയും ശബ്ദം കൊണ്ട് ചേര്‍ത്തുപിടിച്ചും സിതാര നമുക്കൊപ്പമുണ്ട്…


നാലാം വയസ്സിലാണ് പാട്ട് പഠിച്ചുതുടങ്ങിയത്, ഓര്‍മവച്ചു തുടങ്ങിയ കാലം മുതല്‍ ഞാന്‍ പാടുകയാണ്. അന്നു മുതല്‍ പാട്ടുകാരി എന്ന നിലയിലും കേള്‍വിക്കാരി എന്ന നിലയിലും സംഗീതത്തോടുള്ള എന്റെ ആഭിമുഖ്യം പല രൂപാന്തരങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഇക്കാലമത്രയും സംഗീതം പരിശീലിച്ചിരുന്ന ഒരാളെന്ന നിലയില്‍, സംഗീതത്തെ ജീവിതത്തില്‍നിന്ന് വേറിട്ടു കാണാനാകില്ല. സംഗീതം ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് ആലോചിക്കാനുമാകില്ല. അതുതന്നെയാണെന്റെ ജീവിതം. സംഗീതമില്ലെങ്കില്‍ പിന്നെന്ത്, എങ്ങനെ നിലനില്‍ക്കും എന്ന് ചിന്തിച്ചിട്ടു പോലുമില്ല. സംഗീതം എനിക്ക് എല്ലാമാണ്.

പാട്ടുകാരി എന്ന അസ്തിത്വവും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി രൂപപ്പെട്ടതാണ്. സംഗീതം അഭ്യസിച്ചുതുടങ്ങിയ ഒരു കുട്ടി, പിന്നീട് യുവജനോത്സവങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി, നിരവധി പാട്ടുകാരെ കാണാന്‍ അവസരം കിട്ടുന്ന ഒരാള്‍, സിനിമയിലെത്തി സംഗീതം എന്റെ തൊഴില്‍ കൂടിയാകുമ്പോള്‍ പാട്ടുകാരി എന്ന നിലയില്‍ എത്രയോ മാറ്റങ്ങള്‍! കൂടുതല്‍ ഉയരങ്ങളിലേക്ക് എന്നല്ല, കൂടുതല്‍ മുന്നോട്ട് എന്നാണ് ആ മാറ്റങ്ങളെ വിശേഷിപ്പിക്കേണ്ടത്.

സെപ്തംബര്‍ 23 വെള്ളിയാഴ്ച ന്യൂ ജേഴ്‌സിയില്‍ എത്തുകയാണ് സിതാര ,കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി അമേരിക്കന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഒരു സ്‌കോളര്‍ഷിപ്പ് ഫണ്ട് റൈസിംഗ് ഇവന്റിന്, ന്യൂ യോര്‍ക്കിലെയും ന്യൂ ജേഴ്‌സിയിലെയും പെന്‍സില്‍വാനിയയിലെയും കണക്ടിക്കട്ടിലെയും സംഗീത പ്രേമികള്‍ക്ക് വേണ്ടി, കൂടെ ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും, മികച്ച കോമ്പിനേഷന്‍,

2016 ന് ശേഷം കാഞ്ചിനു വേണ്ടി ഒരിക്കല്‍ കൂടി മലയാളത്തിന്റെ സ്വന്തം ഗായിക എത്തുകയാണ് ജോയ് ആലുക്കാസ് മ്യൂസിക് ഓണ്‍ ഹൈ. ലിമിറ്റഡ് സീറ്റുകള്‍ മാത്രമുള്ള ഈ ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രി ടിക്കറ്റുകള്‍ക്കും Visit . KANJ.ORG

ജോസഫ് ഇടിക്കുള – 201-421-5303.
സോഫിയ മാത്യു – 848-391-8460.
ബിജു ഈട്ടുങ്ങല്‍ – 646-373-2458,
റോബര്‍ട്ട് ആന്റണി – 201-508-7755.

വാര്‍ത്ത : ജോസഫ് ഇടിക്കുള

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments