Thursday, March 28, 2024

HomeAmericaസൂസന്‍ തോമസിന് (ബീന) ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് അവാര്‍ഡ്

സൂസന്‍ തോമസിന് (ബീന) ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് അവാര്‍ഡ്

spot_img
spot_img

സണ്ണി മാളിയേക്കല്‍

‘അമേരിക്കന്‍ സ്റ്റാര്‍സ്’ എന്ന പേരില്‍ 1891 മുതല്‍ അമേരിക്കയിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ നടത്തുന്ന അക്മി മാര്‍ക്കറ്റ് ,ഫിലാഡല്‍ഫിയ ബ്രാഞ്ചിലെ മാനേജ്‌മെന്റ് സ്റ്റാഫ് ആയ സൂസന്‍ തോമസിന് (ബീന), ‘ഹ്യൂമാനിറ്റിറിയന്‍ സര്‍വീസ്’ അവാര്‍ഡിന് അര്‍ഹയായി. കഴിഞ്ഞ 28 വര്‍ഷമായി സൂസന്‍ ഈ സ്ഥാപനത്തില്‍ മാനേജരായി സേവനമനുഷ്ഠിക്കുകയണ്.

ഈ ലൊക്കേഷനില്‍ സ്ഥിരമായി വരുന്ന കസ്റ്റമര്‍ നാന്‍സി ഓസ്‌ട്രോഫ്, എന്ന സീനിയര്‍ സിറ്റിസണ്‍ ഒരു കാര്‍ അപകടത്തില്‍ പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സഹായിക്കുകയും ചെയ്ത് സൂസന്‍ തോമസിനെ, അവരുടെ സേവനങ്ങളെ അംഗീകരിക്കണം എന്ന് നാന്‍സി തന്നെ സൂപ്പര്‍ മാര്‍ക്കറ്റ് സി.ഇ.ഒ ആയി ബന്ധപ്പെടുകയും പിന്നീട് സി.ഇ.ഒ നേരിട്ട് സൂസന്‍ തോമസിനെ കണ്ടു അവാര്‍ഡ് നല്‍കുകയാണുണ്ടായത്. അമേരിക്കയിലെ പ്രമുഖ ചാനലുകള്‍ എല്ലാം ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്തിരുന്നു. അമേരിക്കന്‍ മലയാളികളുടെ ഒരു അഭിമാന മുഹൂര്‍ത്തം ആയിരുന്നു.

തന്റെ ഏഴാം വയസ്സില്‍ തിരുവല്ലയില്‍ നിന്നും അമേരിക്കയിലേക്ക് വന്ന സൂസന്‍ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് ആണ്. ഫിലഡല്‍ഫിയ മര്‍ത്തോമ പള്ളിയിലെ അംഗമായ സൂസന്‍ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് ഫിലാഡല്‍ഫിയയിലെ ഫസ്റ്റ് ജുഡീഷ്യല്‍ ഡിസ്ട്രിക് ഓഫീസറായും വര്‍ക്ക് ചെയ്യുന്നു. ഭര്‍ത്താവ് സന്തോഷ് തോമസും ,മകന്‍ നതാനിയേല്‍, ഇരട്ട സഹോദരി ലിസ് എന്നിവരുടെ സപ്പോര്‍ട്ടാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലെന്ന് സൂസന്‍ തോമസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments