Tuesday, September 27, 2022

HomeAmericaഇന്ത്യയിൽ ഇസ്‌ലാമിക ഭരണത്തിന് പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന

ഇന്ത്യയിൽ ഇസ്‌ലാമിക ഭരണത്തിന് പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന

spot_img
spot_img

കൊച്ചി: പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി എൻ.ഐ.എയുടെ റിമാൻഡ് റിപ്പോർട്ട്. രാജ്യത്തെ യുവാക്കളെ അൽഖ്വയ്ദ, ലഷ്‌കർ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിൽ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിനും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചുവെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയിൽ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തി, സർക്കാരിന്റെ നയങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിച്ച് സമൂഹത്തിൽ വിദ്വേഷ പ്രചാരണത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമിച്ചുവെന്ന കാര്യങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എൻഐഎ ചൂണ്ടിക്കാണിച്ചു.
രഹസ്യമായി വിവരങ്ങൾ കൈമാറുന്ന വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളാണ് പ്രതികൾ ഉപയോഗിച്ചത്. റെയ്ഡിൽ ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മിറർ ഇമേജസ് അടക്കം പരിശോധിക്കണമെന്ന ആവശ്യവും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ എടുത്തുപറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.

തീവ്രവാദത്തിന് പണമൊഴുക്കാനും കള്ളപ്പണം വെളുപ്പിച്ചെടുക്കാനും നിരവധി ബിസിനസ് സംരംഭങ്ങളും ബാറുകളും റസ്‌റ്റോറന്റുകളും പോപ്പുലർ ഫ്രണ്ടിനുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി എൻ.ഐ.എയെ അറിയിച്ചിട്ടുണ്ട്.

ഇ.ഡിയുടെ കണ്ടെത്തലുകൾ ഇങ്ങനെയാണ്: രാജ്യത്തും വിദേശത്തും നടത്തിയ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾ കേരളത്തിലുൾപ്പടെ വിവിധ പദ്ധതികൾ നടപ്പാക്കി. മാങ്കുളത്തെ വില്ലാ പ്രൊജക്ടും അബുദാബിയിലെ ബാറും റെസ്‌റ്റോറന്റും കള്ളപ്പണം വെളിപ്പിക്കാനുള്ള പദ്ധതികളാണ്. എല്ലാ ജില്ലകളിലും പോപ്പുലർ ഫ്രണ്ടുകാർക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. നേതാക്കൾക്ക് വിദേശത്ത് വമ്പൻ നിക്ഷേപങ്ങളുമുണ്ട്. ഇതിന്റെ രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയും എംഎൽഎയുമായ തൻവീർ സെയ്റ്റിനെതിരായ ആക്രമണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കർണാടക പൊലീസ് എൻ.ഐ.എയെ അറിയിച്ചിരുന്നു. വിവാഹച്ചടങ്ങിനിടെയാണ് തൻവീർ സെയ്റ്റിനെ ആക്രമിച്ചത്. തൻവീറിനെ വെട്ടിയ അക്രമി ഫർഹാൻ പാഷക്ക് പരിശീലനം നൽകിയത് കേരളത്തിൽ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും എൻ.ഐ.എ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പണം ചെലവഴിച്ചത് പോപ്പുലർ ഫ്രണ്ടാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഹിന്ദു സംഘടനാ നേതാക്കൾക്കെതിരെ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ മലയാളികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സ്‌ഫോടകവസ്തുക്കളുമായി യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശി അൻസാദ് ബദ്‌റുദ്ദിൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെയാണ് യു.പി പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. യു.പിയിലെ സുപ്രധാന സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനവും ഇവർ ലക്ഷ്യമിട്ടെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ആയുധങ്ങൾ, പ്രകോപനപരമായ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ മിലിട്ടറി കമാൻഡറാണ് ബദ്‌റുദ്ദീനെന്നാണ് പൊലീസ് പറയുന്നത്.

സിഎഎ സമരത്തിലും, ഹാദിയ കേസിലും, മറാാട് കലാപക്കേസിലുമൊക്കെ വൻ തോതിൽ പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ഒഴുകിയെന്ന് ഇഡിക്ക് വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് സംശയ ദൃഷ്ടിയിൽ ആയത്. നേരത്തെ ഖത്തറിൽ നിന്നായിരുന്നു കേരളത്തിലെ അടക്കം ഇസ്ലാമിക സംഘടനകൾക്ക് വൻതോതിൽ പണം വന്നിരുന്നത്. ഖത്തർ ഹവാല എന്ന് വിളിച്ചിരുന്ന, ഇസ്ലാമിക പ്രബോധനത്തിന് വരുന്ന ഈ പണം നിന്നുപോയതാണ് സത്യത്തിൽ മാധ്യമവും, തേജസും അടക്കമുള്ള ഇസ്ലാമിക പത്രങ്ങളെപ്പോലും ബാധിച്ചത് എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു .

എന്തായാലും ഖത്തറും സൗദിയും ഇപ്പോൾ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോൽസാഹിപ്പിക്കാറില്ല. ആഗോള ഭീകരവാദ ശൃഖലയായ ഹഖാനി നെറ്റ് വർക്കിൽനിന്നാണ് അവർക്ക് പണം ഒഴുകുന്നതെന്ന് സൂചനയുണ്ടെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ തെളിവ് തേടിയാണ് എൻഐഎ അന്വേഷണം നടക്കുന്നത്. ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വർക്ക് ആണെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. ഐഎസും അൽഖായിദയും, താലിബാനും അടക്കമുള്ള ലോകത്തിലെ വിവിധ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് പണം വരുന്ന് ഇവിടെ നിന്നാണ്. ഇപ്പോൾ ഹഖാനി നെറ്റ് വർക്കിന്റെ മേധാവിയായ ഖലീൽ ഹഖാനി അഫ്ഗാനിലാണ്.

2003ലെ മാറാട് കൂട്ടക്കൊലം തൊട്ട് പോപ്പുലർ ഫ്രണ്ടിന് കോടികൾ ഫണ്ട് വരുന്നുണ്ടെന്ന് ആരോപണമുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. െ്രെകം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിക്കുന്നത് വൻ വിവാദമായിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്.

പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽപുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.
ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്‌സിങ്ങിന് 4 ലക്ഷവും നൽകിയതു വിവാദമായിരുന്നു. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു.
യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments