Saturday, April 20, 2024

HomeAmericaകൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

കൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിച്ചു , തുടർന്ന് ലദീഞ്ഞ്, കുർബാനയും നടന്നു.

സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ പ്രധാന കാർമികത്വം വഹിച്ചു .സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകി. പ്രീസ്റ്റ് – ഇൻ-ചാർജ് ഫാ. നിബി കണ്ണായി, റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് സഹകാർമീകരായും തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 34 പ്രസുദേന്തിമാരായിരുന്നു. കൺവീനറുമാരായ ഡിലിൻ ജോയി , അശ്വിൻ പാറ്റാനി(പെരുന്നാൾ ജനറൽ കണ്‍വീനര്‍മാര്‍) , പ്രീസ്റ്റ് – ഇൻ-ചാർജ് ഫാ. നിബി കണ്ണായി, എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റിയും , ട്രസ്റ്റീമാരായ മനോജ് അന്തോണിയോടും ഷിനോ മാച്ചുവീട്ടിൽ ആന്റണിയോടും കൂടെ ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്. തിരുനാൾ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ ആഘോഷപൂര്‍വ്വമായ പൊതുസമ്മേളനവും മിഷന്‍ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും ശേഷം സ്നേഹവിരുന്നോടുകൂടി തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.

ഷിക്കാഗോ സീറോ മലബാർ രൂപത നടത്തിയ Dei Verbum 2022 ബൈബിൾ ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മിഷൻ അംഗം ഡൈജി ജിൻസൺ നെ വേദിയിൽ ആദരിക്കുകയും ഉണ്ടായി.

കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും വാർഷിക പിക്‌നിക്കിൽ വിജയികളായ ‘ടീം ജിങ്കാലല്ല’ക്യാപ്റ്റനായ സാറ നിജിത് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments