Friday, March 29, 2024

HomeAmericaകിയ എഴുപതിനായിരത്തിലധികം കാറുകള്‍ തിരിച്ചുവിളിച്ചു

കിയ എഴുപതിനായിരത്തിലധികം കാറുകള്‍ തിരിച്ചുവിളിച്ചു

spot_img
spot_img

വാഷിംഗ്ടണ്‍: മുന്‍നിര വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സിന്റെ കാറുകള്‍ ഇന്ത്യയടക്കം പല രാജ്യങ്ങളിലും വില്‍ക്കുന്നു. അതിനിടെ വലിയ തകരാര്‍ കണ്ടെത്തിയതിനെ അമേരിക്കയില്‍ കംപനിയുടെ നിരവധി കാറുകള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോള്‍. കാറുകളില്‍ തീപിടിത്തം ഉണ്ടാകുന്നത് കണക്കിലെടുത്താണ് കംപനി ഈ തീരുമാനമെടുത്തത്.

കിയ സോറന്റോ, സ്പോര്‍ടേജ് മോഡലുകളിലാണ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്. നാഷനല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഈ കാറുകള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുണ്ട് പറയുന്നു. ഈ കാറുകളുടെ ടവ് ഹിച് ഹാര്‍നെസ് മൊഡ്യൂളിലാണ് പ്രശ്നം കണ്ടെത്തിയതെന്നും ഇഗ്‌നിഷന്‍ ഓഫ് ആണെങ്കിലും തീപിടിത്തമുണ്ടാകാമെന്നും റിപോര്‍ടില്‍ പറയുന്നു.

2014 ഒക്ടോബര്‍ 27 ന് മുമ്പാണ് ഇവയില്‍ ചില വാഹനങ്ങള്‍ കംപനി നിര്‍മിച്ചത്. 2023 കിയ സോറന്റോ ജഒഋഢ മോഡലിലും ചില തകരാറുകള്‍ കണ്ടതായി റിപോര്‍ട് പറയുന്നു. ഈ കിയ സ്പോര്‍ടേജ് മോഡല്‍ കാറുകള്‍ 2015 ഡിസംബര്‍ 10 നും 2021 ഡിസംബര്‍ ഏഴിനും ഇടയിലാണ് നിര്‍മിച്ചത്.

തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ മാസം യഥാക്രമം 245,000, 36,000 എണ്ണം ഹ്യൂന്‍ഡായ് പാലിസേഡും കിയ ടെലുറൈഡും തിരിച്ചുവിളിച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതുവരെ ഇത് ചെയ്തുവെന്ന് കംപനി പറഞ്ഞു. തകരാര്‍ പരിഹരിക്കുന്നതുവരെ തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments