Monday, December 5, 2022

HomeAmericaകെഎച്ച്എന്‍എ രജിസ്ട്രേഷന് ലോസ് ആഞ്ചലിസില്‍ ശുഭാരംഭം

കെഎച്ച്എന്‍എ രജിസ്ട്രേഷന് ലോസ് ആഞ്ചലിസില്‍ ശുഭാരംഭം

spot_img
spot_img

പി. ശ്രീകുമാര്‍

ലോസ് ആഞ്ചലസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ലോസ് ആഞ്ചലസ് രജിസ്ട്രേഷന്‍ ശുഭാരംഭം ചരിത്രമായി. അടുത്ത വര്‍ഷം നവംബറില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനിലേക്ക് 40 ല്‍ അധികം കുടുംബങ്ങളാണ് ശുഭാരംഭ ദിവസം തന്നെ രജിസ്ട്രര്‍ ചെയ്തത്. 2009 ല്‍ ഇവിടെ കണ്‍വന്‍ഷന്‍ നടന്നപ്പോള്‍ മാത്രമാണ് ഇതിലും കൂടുതല്‍ രജിസ്ട്രേഷന്‍ ഉണ്ടായത്.

കണ്‍വന്‍ഷന് ഒരു വര്‍ഷം മുന്‍പു തന്നെ ഇത്രയധികം രജിസ്ട്രേഷന്‍ ലഭിച്ചത് ആവേശകരമാണെന്ന് ശുഭാരംഭം ഉദ്ഘാടനം ചെയ്ത കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു.അമ്മകൈനീട്ടം, മൈഥിലി മാ, ലളിത സഹസ്രനാമയജ്ഞം, എച്ച് സ്‌ക്കോര്‍, സ്‌ക്കൂള്‍ ഓഫ് യോഗ തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കണ്‍വന്‍ഷന്റെ ഭാഗമായി നടത്തുന്ന വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ്ില്‍ 60 രാജ്യങ്ങളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജി കെ പിളള പറഞ്ഞു.

അശ്വമേധം എന്ന പേരിലാകും ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ നടത്തുകയെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള അറിയിച്ചു. . നിലവിളക്കില്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് അമേരിക്കയില്‍ ആദ്യകാലത്ത് കുടിയേറിയ അമ്മമാരാകും. മൈഥിലി മാ എന്ന പേരിലുള്ള അമ്മമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ലളിത സഹസ്രനാമയഞ്ജത്തിലൂടെ ഒരുകോടി നാമം ചൊല്ലിയതിന്റെ പരിസമാപ്തിയാകും കണ്‍വന്‍ഷന്‍.

‘ജാനകി’ എന്ന പേരില്‍ മൂന്നു മണിക്കൂര്‍ വര്‍ണ്ണാഭമായ ഷോ കണ്‍വന്‍ഷന്റെ പ്രത്യേകതയാകും. ശക്തമായ കഥാപാത്രങ്ങളായി സ്ത്രീകളെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന വസ്ത്രമാണ് സാരി. സാരിയുടുത്ത് പുരാണ കഥാപ്രത്രങ്ങളായി സ്ത്രീകള്‍ അണിനിരക്കുന്ന ഷോയാണ് ജാനകി. മഹാക്ഷേത്രങ്ങ ളുടെ തന്ത്രമാരേയും ക്ഷേത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവരേയും ഒരു കുടക്കീഴി്ല്‍ കൊണ്ടുവരുന്ന ‘ടെമ്പില്‍ ബോര്‍ഡ്’ കേരളത്തിലെ ക്ഷേത്രങ്ങളിലെ കളഭവും ഭസ്മവും ചന്ദനവും തിരുപ്പതി ലഡുവും ശബരിമലയിലെ അരവണയും അമേരിക്കയിലുള്ള എല്ലാവരുടേയും വീടുകളില്‍ എത്തുന്ന ‘പ്രസാദം’ എന്നീ പദ്ധതികളും വിജയകരമായി നടപ്പിലാക്കും.

അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികളുടെ ബിസിനസ്സ് സംരംഭങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള സംവിധാനമാണ് എച്ച് കോര്‍. വിജയിച്ച ബിസിനസുകാരേയും പുതിയ തലമുറയേയും ബന്ധിപ്പിക്കുന്ന പാലമാണ് എച്ച് കോര്‍. കളരിയും യോഗയും ചേര്‍ത്തുകൊണ്ടുള്ള സക്കൂള്‍ ഓഫ് യോഗ, വേദകാല ജീവിത രീതി പഠിപ്പിക്കുന്ന സ്‌ക്കൂള്‍ ഓഫ് വേദ, വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് എന്നിവയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. സംഘടനയെ ശക്തമാക്കാന്‍ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും രഞ്ജിത് പിള്ള പറഞ്ഞു.

ജനുവരി ആദ്യ ആഴ്ച തിരുവനന്തപുരത്ത് കേരള കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ രാം ദാസ് പിള്ള പറഞ്ഞു.

ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി ഹിന്ദു (ഓം) വിന്റെ ഓണാഘോഷ പരിപാടികളില്‍ വെച്ചായിരുന്നു കെഎച്ച്എന്‍എ രജിസ്ട്രേഷന് ശുഭാരംഭം. അതിഥികളെ വിനോദ് ബാബുലേയന്‍, രവി വള്ളത്തേരി, സുരേഷ് ഇഞ്ചൂര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. കെഎച്ചഎന്‍എ മുഖപ്രസദ്ധീകരണമായ അഞ്ജലി ഓണപതിപ്പിന്റെ പ്രകാശനവും നടന്നു.കാലിഫോര്‍ണിയ ആര്‍വിപി ജയ് നായര്‍, കണ്‍വന്‍ഷന്‍ കോ ചെയര്‍ രാധാ മോനോന്‍, കള്‍ച്ചറല്‍ ചെയര്‍ ആതിര സുരേഷ് എന്നിവരും പങ്കെടുത്തു.

ഓര്‍ഗനൈസേഷന്‍ ഓഫ് മലായാളി ഹിന്ദു ( ഓം ) വിന്റെ ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു രജിസ്ട്രേഷന്‍് ശുഭാരംഭം. ഓം പ്രസിഡന്റ് വിനോദ് ബാബുലേയന്‍ സ്വാഗതം പറഞ്ഞു. അതിഥികളെ വിനോദ് ബാബുലേയന്‍, രവി വള്ളത്തേരി, സുരേഷ് ഇഞ്ചൂര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. കെഎച്ചഎന്‍എ മുഖപ്രസദ്ധീകരണമായ അഞ്ജലി ഓണപതിപ്പിന്റെ പ്രകാശനവും നടന്നു. കാലിഫോര്‍ണിയ ആര്‍വിപി ജയ് നായര്‍, കണ്‍വന്‍ഷന്‍ കോ ചെയര്‍ രാധാ മോനോന്‍, കള്‍ച്ചറല്‍ ചെയര്‍ ആതിര സുരേഷ് എന്നിവരും പങ്കെടുത്തു.ആതിര സുരേഷ് , ബിന്ദു സുനില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments