Thursday, April 25, 2024

HomeAmericaകരുതല്‍ വേണം കണ്ണുകള്‍ക്ക്; മാഗിന്റെ സൗജന്യ തിമിര ശസ്ത്രക്രിയാ യജ്ഞത്തിന് കൈത്താങ്ങാവുക

കരുതല്‍ വേണം കണ്ണുകള്‍ക്ക്; മാഗിന്റെ സൗജന്യ തിമിര ശസ്ത്രക്രിയാ യജ്ഞത്തിന് കൈത്താങ്ങാവുക

spot_img
spot_img

ഹൂസ്റ്റണ്‍: ജീവിതത്തിന്റെ പ്രകാശമാണ് കണ്ണുകള്‍. കാഴ്ചയില്ലായ്മയെന്നത് ഹൃദയഭേദകമായ അവസ്ഥയാണ്. ആരോഗ്യത്തോടെ ഇരിക്കാന്‍ കണ്ണുകളുടെയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, കണ്ണുകളിലെ വരള്‍ച്ച, രാത്രി കാഴ്ച മങ്ങല്‍ തുടങ്ങിയവ.

ലോകത്ത് കാഴ്ച പ്രശ്‌നങ്ങള്‍ ബാധിച്ചവരില്‍ 20 ശതമാനത്തോളം ഇന്ത്യയിലാണെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ലോകത്താകെ ഏതാണ്ട് 220 കോടി മനുഷ്യര്‍ക്ക് കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും പറയുന്നുണ്ട്. എന്നാല്‍ മതിയായ ചികില്‍സ യഥാസമയം ലഭിക്കാത്തതുകൊണ്ട് ഇരുട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നിരാശ്രയരായ നിരവധി ആളുകള്‍ കേരളത്തിലുണ്ടെന്നുള്ള കാര്യം നമുക്കറിയാം.

നിരാലംബരായ ആ പാവപ്പെട്ടവര്‍ക്ക് ഒരുതരി വെളിച്ചം പകരാന്‍ സൗജന്യ തിമിര ശസ്ത്രക്രിയയുമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്നോട്ടു വരികയാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 പേര്‍ക്ക് തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച പകരാനാണ് മാഗ് ശ്രമിക്കുന്നത്. ഈ സദുദ്യമത്തില്‍ നമ്മോടു ചേര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ചില ഡോക്ടര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സേവനം സൗജന്യമാണെങ്കിലും ആശുപത്രി മുറികള്‍ ഉപയോഗിക്കുന്നതിനും ലെന്‍സിനും അത്യാവശ്യ മരുന്നുകള്‍ക്കും മറ്റുമായി ഇരുപത്തിനാലായിരം രൂപ (300 ഡോളര്‍) ഒരാള്‍ക്ക് ചിലവ് വരും. മാഗിന്റെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് കുറച്ചുപേര്‍ക്ക് വെളിച്ചം പകരാം. ഒപ്പം നിങ്ങളുടെ സഹായം കൂടി ഉണ്ടെങ്കില്‍ അത് വളരെ സഹായകരമാകും. ചാരിറ്റി കോഓര്‍ഡിനേറ്റര്‍ റെജി കുര്യന്‍ ആണ് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്.

മുപ്പതോളം സര്‍ജറികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ നമ്മുടെ ഇടയിലുള്ള സുമനസുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പണമില്ലായ്മകൊണ്ട് അന്ധകാരത്തില്‍ ജീവിക്കേണ്ടിവരുന്ന ഒരാള്‍ക്ക് പ്രകാശമേകാന്‍ നിങ്ങളുടെ കൈത്താങ്ങ് ഉപകരിക്കും എന്ന വിശ്വാസമുണ്ടെങ്കില്‍ മുന്നൂറു ഡോളര്‍ നല്കാന്‍ സാമ്പത്തികം അനുവദിക്കുമെങ്കില്‍ ദയവായി താഴെക്കാണുന്ന നമ്പറുകളില്‍ ഒന്നില്‍ വിളിക്കുക. ഡിസംബര്‍ ആദ്യവാരം ശസ്ത്രക്രിയകള്‍ നടക്കും. വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

അനില്‍ ആറന്‍മുള 713 882 7272
രാജേഷ് വര്‍ഗീസ് 832 273 0361
ജിനു തോമസ് 713 517 6582
റെജി കുര്യന്‍ 281 777 1919

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments