Wednesday, April 24, 2024

HomeAmericaവേൾഡ് മലയാളി കൗൺസിൽ മെഡിക്കൽ സെമിനാർ ഞായറാഴ്ച ഒക്‌ടോബർ 2 ന്

വേൾഡ് മലയാളി കൗൺസിൽ മെഡിക്കൽ സെമിനാർ ഞായറാഴ്ച ഒക്‌ടോബർ 2 ന്

spot_img
spot_img

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 2022 ഒക്‌ടോബർ 2 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30 വരെയും യു. കെ. സമയം 3 മുതൽ 5 വരെയും സൂം പ്ലാറ്റ്‌ഫോമിൽ പൊതുജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തും.

മീറ്റിംഗ്ഐഡി: 81322891380, പാസ്‌കോഡ്: 429471. വിഷയങ്ങളും പ്രഭാഷകരും ഇവയാണ്; 1. സ്ട്രോക്ക് തളർത്തുന്നതുനു മുമ്പ് ശരീരം തരുന്ന മുന്നറിയിപ്പുകൾ തിരിച്ചറിയാൻ കഴിഞ്ഞാൽ അതിന്റെ ആഘാതം കുറയ്ക്കാമെന്നിരിക്കെ അതിനെ കുറിച്ച് കൃത്യമായ അറിവ് നല്കുന്നതിന് ഡോ. വി. ടി. ഹരിദാസ്, ന്യൂറോളജിസ്റ്റ്, തൃശൂർ, 2. രോഗം തടയുന്നതിനും അപ്പുറം, ആരോഗ്യകരമായ ജീവിതശൈലിക്ക് സന്തോഷകരമായ പ്രചോദനത്തിനായി: ഡോ. പോൾ ഇനാസു, സൈക്യാട്രിസ്റ്റ്, യു. കെ. യിലെ സ്കാർബറോ 3. പൊതുജനാരോഗ്യത്തിൽ പ്രതിരോധ റേഡിയോളജി: ഡോ. റിജോ മാത്യു സി. കൊച്ചി. കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലനെ ബന്ധപ്പെടുക. WhatsApp: 0044-7470605755, ഇമെയിൽ: jimmyml2000@gmail.com.

പൊതജനങ്ങളുടെ ആരോഗ്യ പരിപാലനം മുൻനിർത്തി നടത്തുന്ന സെമിനാറിന്റെ പ്രയോജനം കൂടതൽ ആൾക്കറിലേക്കു എത്തിക്കാൻ എല്ലാ വേൾഡ് മലയാളീ പ്രവർത്തകരും ശ്രമിക്കണം എന്ന് ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളയും ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളിയും സംയുക്തമായി ആഹ്വാനം ചെയ്തു. പുതിയൊരു ദിശാബോധത്തോടെ പ്രവർത്തിക്കുന്ന WMC യുടെ ഇന്റർനാഷണൽ ഫോറങ്ങളും അതിനു നേതൃത്വം കൊടുക്കുന്ന എല്ലാ ലീഡേഴ്സിനെയും പിന്റോ കണ്ണംപള്ളി അനുമോദനം അറിയിച്ചു.

വരും വർഷങ്ങളിലും വേൾഡ് മലയാളീ കൌൺസിൽ മികച്ച പ്രവർത്തനങ്ങൾകൊണ്ടും ജനോപകാരപ്രദമായ പ്രൊജെക്ടുകൾ നടപ്പിലാക്കാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി അറിയിച്ചു.

സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ പ്രവാസി മലയാളികൾക്ക് താഴെ കൊടുത്തിരിക്കുന്ന വിവിധ ഫോറം ലീഡേഴ്സിനെ ബന്ധപ്പെടാവുന്നതാണ്, ദീപു ജോൺ (ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്‍റ്), ഇന്‍റർനാഷണൽ ഭാരവാഹികളായ തോമസ് കണ്ണംചേരിൽ, (ടൂറിസം ഫോറം പ്രസിഡന്‍റ്), ഫാ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം പ്രസിഡന്‍റ് ), ഡോ. ഷിമിലി പി ജോൺ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം സെക്രട്ടറി) , ചെറിയാൻ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡന്‍റ് ), അബ്ദുൾ ഹക്കിം, (എൻ ആർ കെ ഫോറം പ്രസിഡന്‍റ്), നൗഷാദ്

മുഹമ്മദ് (ആട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലൻ ലോനപ്പൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്), ടി ൻ കൃഷ്ണകുമാർ (എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ശ്രീ ഐരൂകാവൻ ജോൺ

ആന്‍റണി,(ലീഗൽ ഫോറം പ്രസിഡന്‍റ്), ക്രിസ്റ്റഫർ വർഗീസ് (സിവിക് ആൻഡ് ലീഡർഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ ൺ (ലിറ്റററി ആൻഡ് എൺ വയൺമെന്‍റൽ ഫോറം). സാം ഡേവിഡ് മാത്യു (ഗ്ലോബൽ ട്രഷറർ), മേഴ്‌സി തടത്തിൽ, ജോസഫ്

ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്‌ചെർപേഴ്സൺസ്), രാജേഷ് പിള്ള (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പൻകുടി, ജെയിംസ് ജോൺ, കെ പി കൃഷ്ണകുമാർ,കണ്ണു ബക്കർ ( വൈസ്പ്രസിഡന്‍റുമാർ), അബ്ദുൽ കലാം (അഡ്വൈസറി ബോർഡ് ചെയർമാൻ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments