വോളിബോള്‍ കായികലോകത്തെ അന്തരിച്ച എന്‍.കെ. ലൂക്കോസിന്റെ ഓര്‍മ്മസൂചകമായി നടന്നുവരുന്ന ടൂര്‍ണമെന്റ് ഈ വര്‍ഷം ചിക്കാഗോ കൈരളി ലയണ്‍സാണ് ആധിഥേയത്വം വഹിക്കുന്നത്. എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷനും ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബ്ബും ഒന്നായി സഹകരിച്ച് നടത്തുന്ന ഈ ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നത് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തിലുള്ള ടീമാണ്.
അതോടൊപ്പം അഡൈ്വസറി ചെയര്‍മാനായി സിറിയക് കൂവക്കാട്ടിലും ജനറല്‍ കണ്‍വീനറായി ഷിബു മുളയാനികുന്നേലും കോഡിനേറ്ററായി സഞ്ജു പുളിക്കത്തൊട്ടിയും പി.ആര്‍.ഒ. ആയി മാത്യു തട്ടാമറ്റവും കൈരളി ലയണ്‍സ് പ്രസിഡന്റ് പ്രിന്‍സ് തോമസും എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് പയസ്റ്റണ്‍ ആലപ്പാട്ടും പ്രവര്‍ത്തിച്ചു വരുന്നു.
നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ കായികപ്രേമികളെയും 16-ാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിലേക്ക് സംഘാടകസമിതി സ്വാഗതം ചെയ്യുന്നു.