Sunday, September 15, 2024

HomeAmericaമലയാളികൾക്ക് ഓണസമ്മാനം നൽകി എന്റെ കാനഡ 'ഓണചന്ത' സമാപിച്ചു

മലയാളികൾക്ക് ഓണസമ്മാനം നൽകി എന്റെ കാനഡ ‘ഓണചന്ത’ സമാപിച്ചു

spot_img
spot_img

വൈ​വിധ്യവും ആകർഷതയും കൊണ്ട് മലയാളികൾക്ക് ഓണസമ്മാനം നൽകി എന്റെ കാനഡ ‘ഓണചന്ത’യ്ക്ക് സമാപനം. കലാസാംസ്കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായ വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ ഒത്തുകൂടിയ ആയിരങ്ങൾക്ക് പുതിയ അനുഭവവും കാഴ്ചയും ഒരുക്കി ‘ഓണചന്ത’.

ആ​ഗസ്ത് 26 രാവിലെ 11 മണിമുതൽ രാത്രി 12 വരെ നടന്ന വർണാഭമായ പരിപാടിയിൽ കൺസെർവേറ്റീവ് നേതാവ് പിയറെ പൊലിവറെയും പാർലമെന്റ് അംഗങ്ങളായ ഡാൻ മ്യൂസ്, അന്ന റോബർട്ട്സ് എന്നിവരും പങ്കെടുത്തു.

കുട്ടികൾക്കുള്ള രസകരമായ റൈഡുകളും വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമുള്ള വിവിധതരം കൗണ്ടറുകളും, ഫുഡ്കോർട്ട്, കരകൗശലവസ്തുക്കളുടെ പ്രദർശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘാടകർ ഒരുക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments