ബിസ്മി കുശക്കുഴിയില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ ജനാവലിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ഈശ്വരപ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് താലപ്പൊലി, ചെണ്ടമേളം, ഘോഷയാത്ര എന്നിവയുടെ അകമ്പടിയോടെ മാവേലിയെ (ഷിജോ പഴയമ്പള്ളി) വേദിയിലേക്ക് ആനയിച്ചു.
മലയാളി രാഷ്ട്രീയ നോതാക്കന്മാരുടെ സാന്നിധ്യം ഓണാഘോഷത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിച്ചു. ഫോര്‍ട്ട്ബെന്‍ഡ്, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ പാട്ടീല്‍, മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഹൂസ്റ്റണ്‍ കെ.സി.എസ് പ്രസിഡണ്ട് തോമസ് ചെറുകര തുടങ്ങിയവര്‍ സംയുക്തമായി തിരിതെളിച്ച് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചെണ്ടമേളം പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തപ്പെട്ടു. വിഭവസമൃദ്ധമായ ഓണസദ്യ നല്‍കിയ അപ്നാ ബസാറും, സാരഥിയായ സുരേഷും ഭക്ഷണകമ്മിറ്റി ഭാരവാഹികളും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
കെ.സി.എസ് പ്രസിഡണ്ട് തോമസ് ചെറുകര സ്വാഗതവും അജി കണ്ണാമ്പടം കൃതജ്ഞതയും പറഞ്ഞു. ഹൂസ്റ്റണ്‍ കെ.സി.എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് ചെറുകര, ബിസ്മി കുശക്കുഴിയില്‍, അജി കണ്ണാമ്പടം, റോബി തെക്കേല്‍, എബിന്‍ നായരമ്പലം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ബില്‍ഡിംഗ് ബോര്‍ഡ് ഭാരവാഹികളായ ബിനോയി തത്തംകുളം, മനോജ് പറമ്പേട്ട്, ജോണ്‍സണ്‍ കുറ്റിക്കാട്ടുംകര, ലെയ്സണ്‍ ബോര്‍ഡ് ഭാരവാഹികളായ ജിമ്മി കുന്നശ്ശേരി, സാബു കണിയാംപറമ്പില്‍, അമല്‍ പുതിയപറമ്പില്‍, കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ അനൂപ് മ്യാല്‍ക്കരപ്പുറത്ത്, ബിജിഷ് തുടിയാലില്‍, ഫ്രാന്‍സിസ് ചെറുകര, ജിമ്മി ആനക്കല്ലാമലയില്‍, ജോബി കോട്ടൂര്‍, പ്രബിറ്റ്മോന്‍ വെള്ളിയാന്‍, തോമസ് ആദിയപ്പള്ളി, നൈനി ഇല്ലിക്കാട്ടില്‍, സുനിത മാക്കീല്‍, നയോമി മാന്തുരുത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ വിജയത്തിനായി നടന്നത്.
1500-ലധികം ആള്‍ക്കാര്‍ പങ്കെടുത്ത ഓണാഘോഷം വന്‍ വിജയമാക്കിയതിന് കെ.സി.എസ് പ്രസിഡണ്ട് തോമസ് ചെറുകര നന്ദി രേഖപ്പെടുത്തി.