Wednesday, October 4, 2023

HomeAmericaഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി കെ.ടി. രാമറാവു

ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി കെ.ടി. രാമറാവു

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ എ.എ.ഇ.ഐ.ഒയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിക്കണമെന്ന് തെലങ്കാന വ്യവസായ – ഐ.ടി മന്ത്രി കെ.ടി. രാമറാവു ആവശ്യപ്പെട്ടു.

എ.എ.ഇ.ഐ.ഒ പ്രസിഡന്റും ജി.ഇയുടെ ഡിവിഷണല്‍ ഡയറക്ടറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എ.എ.ഇ.ഐ.ഒ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ റെഡ്‌ബെറി കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ദീപക് കാന്ത് വ്യാസ്, പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. പ്രമോദ് വോറ, പവര്‍വോള്‍ട്ട് സി.ഇ.ഒ ബ്രിജ്ജ് ശര്‍മ്മ, ഐയോണിക് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. യോഗി ഭരത് വാജ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമരാജ് ഘോഷ്, ടി- ഹബ്ബ് സി.ഇ.ഒ ശ്രീനിവാസ റാവു എന്നിവരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ തയറാണെന്നും അദ്ദേഹം അറിയിച്ചു.

തെലങ്കാന ഗവണ്‍മെന്റിന്റെ ടെക്‌നിക്കല്‍ സ്ഥാപനമായ ടി- ഹബ്ബുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഗ്ലാഡ്‌സണ്‍ വര്‍ഗീസും, എ.എ.ഇ.ഐ.ഒ ബോര്‍ഡ് അംഗങ്ങളും പറയുകയുണ്ടായി. ടി- ഹബ്ബ് ഇപ്പോള്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് സാമ്പത്തിക സഹായം, അവബോധം, ബിസിനസ് തുടങ്ങുവാനുള്ള മറ്റു സഹായങ്ങള്‍ എന്നിവ നല്‍കിവരുന്നു.

ഷിക്കാഗോയില്‍ ആരംഭിച്ച റെഡ്‌ബെറി- ടി- ഹബ്ബ് ഇന്നവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി രാമറാവു. അമേരിക്കയിലെ മുന്‍നിര കമ്പനികളായ ആമസോണ്‍, ജി.ഇ, ഐ.ബി.എം, മെറ്റ, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നിവ തങ്ങളുടെ ഓഫീസുകളും, ഫാക്ടറികളും, ഹൈദരാബാദില്‍ ആരംഭിച്ചതായും ഒരു വ്യവസായ സൗഹൃദ ആണ് തെലങ്കാന സംസ്ഥാനം എന്നും, കിറ്റെക്‌സ് കമ്പനി തുടങ്ങിയത് ഒരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments