റോയി മുളകുന്നം
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 15 ടീമുകളെ പരാജയപ്പെടുത്തികോട്ടയം ബ്രദേഴ്സ് കാനഡ എന്ന വടംവലി മത്സരത്തിന്റെ വേൾഡ് കപ്പ്എന്നറിയപ്പെടുന്ന ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തിൽ വിജയിച്ച്ആയിരങ്ങളെ സാക്ഷി നിർത്തി കപ്പിൽ മുത്തമിട്ടു.
ഒന്നാം സമ്മാനമായി ജോയി നെടിയകാല സ്പോൺസർ ചെയ്യുന്ന11,111 ഡോളറുംമാണി നെടിയകാലാ മെമ്മോറിയൽ എവർ റോളിംഗ്ട്രോഫിയുംകരസ്ഥമാക്കി.

റണ്ണർഅപ്പ് വിജയികളായ തൊടുകൻസ് യൂ കെ എന്നബ്രിഷ്ടിഷ് ടീം ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്യുന്ന 5,555 സോളറും ജോയി മുണ്ടപ്ലാക്കൽ എവർ റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനത്തിൽ വിജയിയായചിക്കാഗോ അരിക്കര അച്ചായൻസ് ടീം സമ്മാനമായി സാബു പടിഞ്ഞാറേൽസ്പോൺസർ ചെയ്യുന്ന 3,333 ഡോളറും ജോർജ് പടിഞ്ഞാറേൽ എവർ റോളിംഗ്ട്രോഫിയും , നാലാം സ്ഥാന വിജയികളായ താമ്പാ ടസ്‌ക്കേഴ്സ് മംഗല്യ ജൂവലേഴ്സ്സ്പോൺസർ ചെയ്യുന്ന 1,111 ഡോളറും എവർ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.
വിജയികൾ മുഖ്യാധിതി ആലത്തൂർ എം പി രമ്യാ ഹരിദാസിൽ നിന്ന് ട്രോഫികൾഏറ്റു വാങ്ങി.