ഫിന്നി രാജു ഹൂസ്റ്റണ്‍
ഒക്ലഹോമ പട്ടണത്തിലെ ഐ.പി.സി ഹെബ്രോന്‍ സഭയില്‍ സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ നടന്ന കണ്‍വെന്‍ഷന്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസ് ഉല്‍ഘാടനം ചെയ്തു. ഈ സമ്മേളനത്തില്‍ പാസ്റ്റര്‍ ജേക്കബ് മാത്യു ഫ്‌ളോറിഡ മുഖ്യ സന്ദേശം നല്‍കി.
കൂടാതെ പാസ്റ്റര്‍മാരായ ജെയിംസ് ജോര്‍ജ്, തോമസ് ഇടുക്കുള, വില്‍സണ്‍ വര്‍ക്കി, ജെയിംസ് വര്‍ഗീസ്, ജെയിംസ് പോന്നാലില്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു പാസ്റ്റര്‍മാരായ പി.സി. വര്‍ഗീസ്, കെ.പി. മാത്യു, ഷാജി ഡാനിയേല്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു.

യുവജനങ്ങളുടെ സമ്മേളനത്തില്‍ സുവിശേഷകന്‍ ആല്‍വിന്‍ ഉമ്മന്‍ പ്രസംഗിച്ചു. ശനിയാഴ്ച നടന്ന സഹോദരിമാരുടെ കൂട്ടായ്മയില്‍ ഡോ ജെപ്‌സിന്‍ മാലിയില്‍ ശുശ്രൂഷിച്ചു. ശനിയാഴ്ച പകല്‍ നടന്ന പി വൈ പി എ താലന്ത് പരിശോധനയില്‍ ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ജേതാക്കളായി. ഐ.പി.സി എബനേസര്‍ ഒക്കലഹോമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഐ.പി.സി ഹെബ്രോന്‍ ഡാളസ് വിജയിച്ചു.
അടുത്ത വര്‍ഷത്തെ മിഡ് – വെസ്റ്റ് റീജിയന്‍ കണ്‍വെന്‍ഷന്‍ ഡാളസ് പട്ടണത്തില്‍ വച്ച് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടത്തപ്പെടും.