Wednesday, October 4, 2023

HomeAmericaഇൻഡോ-കനേഡിയൻ വിമൻ ഫൗണ്ടേഷൻ (ICWF) ബിസിനസ് എക്സ്പോ 2023 സെപ്റ്റംബർ 10ന്

ഇൻഡോ-കനേഡിയൻ വിമൻ ഫൗണ്ടേഷൻ (ICWF) ബിസിനസ് എക്സ്പോ 2023 സെപ്റ്റംബർ 10ന്

spot_img
spot_img

ആസാദ് ജയന്‍

ടൊറൻ്റോ : ഇൻഡോ-കനേഡിയൻ വിമൻ ഫൗണ്ടേഷൻ (ICWF) ബിസിനസ് എക്‌സ്‌പോ സെപ്റ്റംബർ 10ന് ടോറോന്റോയിൽ നടക്കും. സ്ത്രീ ശാക്തീകരണം എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നു സംഘാടകർ അറിയിച്ചു. വനിതാ സംരംഭകർക്ക്‌ പ്രോത്സാഹനം നൽകുന്നതിനും അവർക്ക് ബിസിനസ് രംഗത്ത് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും ബിസിനസ് എക്സ്പോ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഡബ്ല്യുഎഫ് ബോർഡ് അംഗങ്ങളായ കലാ നാരായണൻ, വൈദേഹി റൗട്ട്, ലതാ മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതാദ്യമായാണ് കാനഡയിൽ ഇൻഡോ കനേഡിയൻ വനിതാ സംരംഭകരുടെ വ്യാപാര എസ്‌സിബിഷൻ നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ബ്രാംപ്ടണിലെ സ്പെരാൻസ ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന പരിപാടി രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് ഏഴു മണി വരെ നീളും.
എക്സ്പോയ്ക്കായി 70 എക്സിബിഷൻ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ബിസിനസ് രംഗത്തെ പ്രദർശനങ്ങൾക്കൊപ്പം, ലൈവ് ഷോകളും, സംവാദങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ഐസിഡബ്ല്യുഎഫ് ലക്ഷ്യം വൈകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പുതുതായി ബിസിനസ് മേഖലയിലേക്ക് കടന്നു വരുന്ന വനിതാ സംരംഭകർക്ക് മാർഗ നിർദേശങ്ങൾ നൽകുക, മറ്റുള്ള മേഖലകളിൽ അവസരങ്ങൾ ഒരുക്കുക്കുക, പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനം തുടങ്ങിയവയിലൂടെ വനിതാ സംരംഭകർക്ക്‌ കൂടുതൽ ദിശാബോധം നൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഇൻഡോ-കനേഡിയൻ വിമൻ ഫൗണ്ടേഷൻ (ഐസിഡബ്ല്യുഎഫ്) സ്ഥാപിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ബിസിനസ് എക്സ്പൊയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി https://icwf.ca/ എന്ന വെബ്സൈറ്റിലോ, കലാ നാരായണൻ (905-677-7000), വൈദേഹി റൗട്ട് ( 416-318-9846) എന്നിവരുടെ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments