Wednesday, October 4, 2023

HomeAmericaകേരള അസോസിയേഷൻ ഓഫ്‌ ഡാലസ്‌ ഓണാഘോഷം അതിവിപുലമായി അർത്ഥവത്തായി ആഷോഷിച്ചു

കേരള അസോസിയേഷൻ ഓഫ്‌ ഡാലസ്‌ ഓണാഘോഷം അതിവിപുലമായി അർത്ഥവത്തായി ആഷോഷിച്ചു

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് : 2023 സെപ്റ്റംബർ 2 ന് രാവിലെ 10.30 മുതൽ ഗാർലാൻഡിലെ എം ജി എം ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കേരള അസോസിയേഷൻ ഓണാഘോഷത്തിൽ ഡാലസ്സിലെങ്ങുമുള്ള മലയാളികൾ കുടുംബസമേതം പങ്കെടുത്തു.ഏതാണ്ട് 1500 പേർ പങ്കെടുത്ത ഈ ഓണാഘോഷം ടെക്സാസിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായി.

കേരള അസോസിയേഷൻ ഓഫ് ഡാളസ് അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പ്രായമേറിയതുമായ സംഘടനയിൽ ഒന്നാണ്. നാല്പത്തെട്ടിലേറെ വർഷങ്ങളായി ഡാളസ് മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സമൂഹ്യമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജന പിന്തുണയും സ്വീകാര്യതയും വിളിച്ചരിക്കുന്നതായിരുന്നു, ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ എത്തിയ വലിയ ജനസഞ്ചയം.

മുഖ്യതിഥിയായി പങ്കെടുത്ത ഡോ. ഡോണൾഡ് ഡേവിസ് (University of Texas at Austin Department of Asian Studies) ഓണസന്ദേശം നൽകി.മലയാളികളുടെ പ്രിയ എഴുത്തുക്കാരൻ എം. മുകുന്ദന്റെ ചെറുകഥകൾ ഇദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

മഹത്തായ ഒരു പാരമ്പര്യവും, സാംസ്‌കാരിക പൈതൃകവും മലയാളികള്‍ക്ക് വേണ്ടുവോളം ഉണ്ടെന്നും അതിനാല്‍ മലയാളിയെ വിദേശികള്‍ പോലും ഇഷ്ടപ്പെടുമെന്നും, മലയാളികളെയും അവരുടെ ശീലങ്ങളെയും ചിന്തകളെയും എല്ലാം തന്നെ മറ്റുള്ളവരില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നും ഡോ. ഡോണൾഡ് ഡേവിസ് അദ്ദേഹത്തിന്റെ മലയാളത്തിൽ തന്നെയുള്ള ഓണസന്ദേശത്തിൽ പറയുകയുണ്ടായി. വിശിഷ്ട വ്യക്തിയായി ഡോ. എം വി പിള്ള സാന്നിധ്യം ഉണ്ടായിരുന്നു.

ജയകുമാർ സംഘവും നയിച്ച ഓണപ്പാപാട്ടുകളും, രോഹിത് മേനോൻ സംഘവും നയിച്ച,ഓട്ടന്തുള്ളലും, നർത്തന ഡാൻസ് അക്കാഡമി യുടെ നേതൃത്വത്തിലുള്ള ഡാൻസ്, ടിഫിനി ആന്റണി നേതൃത്വം നൽകിയ തിരുവാതിര കളി, ഇൻഫ്യൂസ് ഡാളസിന്റെ നേതൃത്വത്തിലുള്ള ഡാൻസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ തയ്യാറാക്കിയ വഞ്ചിപ്പാട്ടും വള്ളംകളിയും, സംഗീത സദ്യയും ചെണ്ടമേളവും , പുലികളിയും മാവേലി (ജഗൻ മുറ്റശ്ശേരി ) എഴുന്നള്ളത്തും അടക്കം വൈവിധ്യമാർന്ന ഓണപ്പരിപാടികൾ നടന്നത്‌ സദസ്യരെ കേരളത്തിന്റെ മധുരമായ ഓർമ്മകളിലേക്കു കോണ്ടുപോയി. അതോടൊപ്പം നടന്ന ഇലയിൽ വിളമ്പിയ രുചികരമായ ഓണസദ്യയും ആസ്വാദ്യകരമായി. 100 പരം വരുന്ന യുവജനങ്ങളും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ഓണസദ്യ വിളമ്പാനും മറ്റു സഹകരിച്ചു. ഭക്ഷണ സംഭാരപ്പുരയിലെ ചുമതല പീറ്റർനെറ്റോ , തോമസ് വടക്കേമുറി,പി റ്റി സെബാസ്റ്റ്യൻ,ടോമി നെല്ലുവേലിൽ മറ്റും നിർവഹിച്ചു. ജേക്കബ് സൈമൺ,

ഫ്രാൻസിസ് തോട്ടത്തിൽ, നെബു കുര്യാക്കോസ്, ദീപക് നായർ, ബിജു മുളങ്ങൻ,ബിജുസ് ജോസഫ്, ജസ്റ്റിൻ തെക്കെടത്തിൽ വോളന്റീർസിന്റെ നിയന്ത്രണ ചുമതല നിർവഹിച്ചു.കരോട്ടനിലെ സാബുസ് കിച്ചണിലാണ് ഓണസദ്യ പൂർണമായും ഒരുക്കിയത്.

ഈ പരിപാടിയിൽ ഇന്ത്യാ കൾചറൽ ആന്ഡ്‌ എഡ്യുക്കേഷൻ സെന്റ്റിന്റെ എഡ്യുക്കേഷൻ അവാർഡും, മലയാളിസമൂഹത്തിലെ ഏറ്റവും മിടുക്കരായ സ്കൂൾ വിദ്യാർത്ഥികൾക്കു പ്രശംസാപത്രങ്ങളും ക്യാഷ്‌ അവാർഡുകളും നൽകപ്പെട്ടു.ഡോ. ഡോണൾഡ് ഡേവിസും ജൂലിറ്റ് മുളങ്ങനും (എഡ്യൂക്കേഷൻ ഡയറക്ടർ, KAD) ഷിജു എബ്രഹാം (ICEC PRESIDENT ) കൂടി നിർവഹിച്ചു.

പ്രത്യേകപരിപാടികളിൽ ഇത്തവണ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ഡാളസ് കൊമ്പൻസ് വിജയികളായി. വടംവലി കോർഡിനേറ്ററായി ജിജി പി സ്കറിയയും റെഫെറിയായി രാധ കൃഷ്ണനും പ്രവർത്തിച്ചു. വിജയികൾക്ക് വാഴപഴകുലയും, സിനി സ്റ്റാർ സ്റ്റേജ് ഷോ 7 വി വി ഐ പി ടിക്കറ്റുകളും സമ്മാനമായി നൽകി.

അത്തപ്പൂക്കളമൽസരത്തിൽ സുനിത ഹരിദാസ്‌ & ജ്യോതി നിർമൽ ടീം ഒന്നാസ്ഥാനവും, രണ്ടാം സ്ഥാനം ലവ് ലി ഫ്രാൻസിസ്, ലിൻസി തലകുളം & ദീപ സണ്ണി ടീം കരസ്ഥമാക്കി.വിജയികളായവർക്കു ക്യാഷ് അവാർഡ് നൽകുകയുണ്ടായി. എം സി യായി മൻജിത് കൈനിക്കരയും, ഐറിൻ കലൂരും തിളങ്ങി. പ്രസ്തുത പരിപാടിയിൽഅസ്സോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പൻ സ്വാഗതവും സെക്രട്ടറി അനശ്വ‌രം മാമ്പിള്ളി നന്ദിയും പറഞ്ഞു.

കേരളത്തെയും ഓണത്തെയും കുറിച്ചു അംഗങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വച്ചിരുന്നത്‌ വേറിട്ടുനിന്നു. നവീൻ നാരായണന്റെ തെയ്യം പോലുള്ള കലാ രൂപചിത്രങ്ങൾ തനതുകേരളരീതിയിലുള്ള ചുമർച്ചിത്രങ്ങളും പ്രദർശ്ശനത്തിൽ ഉണ്ടായിരുന്നു. മഹാബലിക്കൊപ്പം ( ജഗൻ മുട്ടാശ്ശേരി )സെൽഫിയെടുക്കുവാൻ മനോഹരമായൊരുക്കിയ അസ്സോസ്സിയേഷന്റെ ഫോട്ടൊബൂത്തിൽ എല്ലാവർക്കും അവസരം ഉണ്ടായിരുന്നു.

ഈ ഓണാഘോഷ മാമാങ്കത്തിന് മെഗാ സ്പോൺസറായി മലബാർ ഗോൾഡും, ഗ്രാന്റ് സ്പോൺസർസുമാരായി ഐ സി ഐ സി ബാങ്കും, എലൈറ്റ് ഹോസ്‌പിസും, സ്പോൺസർമാരായി നർത്തന ഡാൻസ് അക്കാദമി, ജെ &ബി ഇൻവെസ്റ്റേഴ്സ്, പ്രൈം ചോയ്സ്, ഷിജു എബ്രഹാം ഫിനാൻസും ഡാളസിലെ അനേകം ബിസിനസ്‌ ഗ്രുപ്പുകളും സാമ്പത്തിക സഹായ സഹകരണം നിർലോഭമായി ലഭിക്കുകയുണ്ടായി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments