സതീശന്‍ നായര്‍
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് പൗരസ്വീകരണം നല്‍കി.
ചിക്കാഗോ പൗരാവലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഐ.ഒ.സി പ്രസിഡന്റ് സന്തോഷ് നായര്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ നായര്‍ സദസിനെ സ്വാഗതം ചെയ്തു.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കഴിയുകയുള്ളുവെന്ന് പ്രസിഡന്റ് അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.
ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയുകയുള്ളുവെന്നും, കൂടാതെ മറ്റുള്ളവരുടെ വിശ്വാസത്തെ തകര്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ ഒരു നല്ല പൊതുപ്രവര്‍ത്തകനാകാന്‍ സാധിക്കുകയുള്ളുവെന്നും രമ്യാ ഹരിദാസ് അവരുടെ മറുപടി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
തദവസരത്തില്‍ ഫാ. തോമസ് മുളവനാല്‍, ഐ.ഒ.സി കേരള ചെയര്‍മാന്‍ തോമസ് മാത്യു, മറ്റ് ഐ.ഒ.സി ഭാരവാഹികളായ ജോര്‍ജ് പണിക്കര്‍, അച്ചന്‍കുഞ്ഞ്, ജെസ്സി റിന്‍സി, ആന്റോ കവലയ്ക്കല്‍, ബൈജു കണ്ടത്തില്‍, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, മറ്റ് സാമൂഹിക-സാംസ്‌കാരിക നേതാക്കന്മാരായ പീറ്റര്‍ കുളങ്ങര, സണ്ണി വള്ളിക്കളം, ടിനോ കെ. തോമസ്, ജെയ്ബു കുളങ്ങര, ടോമി അമ്പേനാട്ട്, സുനേന ചാക്കോ, ബ്രിജിറ്റ് ജോര്‍ജ്, ലീലാ ജോസഫ്, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, വര്‍ഗീസ് പാലമലയില്‍, ഷിബു മുളയാനികുന്നേല്‍, ബിജു തോമസ്, ഷിബു അഗസ്റ്റിന്‍, ടോമി മേത്തിപ്പാറ, ജോസ് കല്ലിടുക്കില്‍, ജയിന്‍ മാക്കീല്‍, ടോമി ഇടത്തില്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.