Sunday, September 24, 2023

HomeAmericaമിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ കൺവൻഷൻ സെപ്‌റ്റംബർ 15 മുതൽ 17 വരെ

മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ കൺവൻഷൻ സെപ്‌റ്റംബർ 15 മുതൽ 17 വരെ

spot_img
spot_img

അലൻ ചെന്നിത്തല

മിഷിഗൺ: സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ പാരിഷ് കൺവൻഷൻ സെപ്‌റ്റംബർ 15 മുതൽ 17 വരെ സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ (2601 E Square Lake Rd, Troy, MI 48085) വെച്ച് നടത്തപ്പെടും. ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് വികാരി റവ. സന്തോഷ് വർഗ്ഗീസ് ഉത്ഘാടനം ചെയ്യുന്ന പാരിഷ് കൺവൻഷനിൽ പ്രശസ്‌ത കൺവൻഷൻ പ്രാസംഗികൻ ഡോ. ജോർജ് തോമസ് (എറണാകുളം) പ്രസംഗിക്കും.

സെപ്‌റ്റംബർ 15,16 തീയതികളിൽ വൈകിട്ട് 6:30 മുതൽ കൺവൻഷൻ യോഗം ആരംഭിക്കും. സെപ്‌റ്റംബർ 17 ഞായറാഴ്ച്ച ആരാധനയോടു ചേർന്ന് കൺവൻഷന്റെ സമാപന സമ്മേളനം നടക്കും. സെന്റ് ജോൺസ് മാർത്തോമ്മ ചർച്ച് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

ഈ കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ജെസ്‌വിൻ ജോൺ (630-489-7169), സെക്രട്ടറി ഷൈൻ ഈപ്പൻ (586-863-7231), കൺവീനർ ഫിലിപ്പ് മാത്യു (586-431-0701) എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments