ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ രണ്ടാം ഭാഗം സെപ്റ്റംബർ 15 നു വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും.
വെള്ളിയാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ ഇടവകയുടെ മുൻ വികാരിയും ഇപ്പോൾ ആനിക്കാട് പുന്നവേലി മാർത്തോമാ ഇടവക വികാരിയുമായ റവ.എം.ജെ. തോമസ് കുട്ടി ദൈവവചന പ്രഘോഷണം നടത്തും ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകും. വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തിന്ന് ഗാൽവസ്റ്റേൺ അദർ ഏരിയ പ്രാർത്ഥന ഗ്രൂപ്പ് നേതൃത്വം നൽകും.
ആഗസ്റ്റിൽ നടന്ന ധ്യാന യോഗത്തിൽ റവ ഡോ ടി ജെ തോമസ് ദൈവവചന പ്രഘോഷണം നൽകി
ജൂബിലി മീഡിയ കമ്മിറ്റിക്കുവേണ്ടി മീഡിയ കൺവീനർ എം.ടി.മത്തായി അറിയിച്ചതാണിത്.
Zoom Link: https://us02web.zoom.us/j/440320308?pwd=NmhBVnVhcnRKOUkxUE9hSGRyYXFsUT09
മീറ്റിംഗ് ഐഡി: 440 320 308
പാസ്സ്‌കോഡ് : 2222
കൂടുതൽ വിവരങ്ങൾക്ക്
റവ സാം കെ ഈശോ (വികാരി) = 832 898 8699
റവജീവൻ ജോൺ (അസി വികാരി) – 713 408 7394
ഷാജൻ ജോർജ് (ജനറൽ കൺവീനർ) – 832 452 4195
ജോജി സാം ജേക്കബ് (പ്രോഗ്രാം കൺവീനർ) – 713 894 7542