Friday, October 4, 2024

HomeAmericaഫാ. എബ്രഹാം മുത്തോലത്തിന് ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

ഫാ. എബ്രഹാം മുത്തോലത്തിന് ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

spot_img
spot_img

സ്റ്റീഫൻ ചൊള്ളമ്പേൽ

ചിക്കാഗോ: കഴിഞ്ഞ 20 വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഇടവകയിലേക്ക് സ്ഥലം മാറുന്ന ഫാ. എബ്രഹാം മുത്തോലത്തിന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി. സെപ്റ്റംബർ 11 തിങ്കളാഴ്ച വൈകിട്ട് 7ന് സെന്റ് മേരീസ് ദൈവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഹാളിൽ നടത്തപ്പെട്ട ചടങ്ങിൽ അനവധി പേർ പങ്കുചേർന്നു.

യാത്രയയപ്പ് യോഗത്തിൽ ഫാ. തോമസ് മുളവനാൽ, സിസ്റ്റർ സിൽവേറിയൂസ്, സ്റ്റീഫൻ ചൊള്ളമ്പേൽ, സാബു കട്ടപ്പുറം, സാബു നടുവീട്ടിൽ, ഫിലിപ്പ് പുത്തൻപുരയിൽ, ജോസ് പിണർകയിൽ, സിബി കൈതക്കത്തൊട്ടിയിൽ, ജെയ്‌ബു കുളങ്ങര ജോൺ ഇലക്കാട്ട്, മേരി ആലുങ്കൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, ജോൺ പാട്ടപ്പതി, ബിനു പൂത്തറയിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, പോൾസൺ കുളങ്ങര, ബിജു കിഴക്കേക്കുറ്റ്‌, ഫിലിപ്പ് ഞാറവേലിൽ, സാബു തറത്തട്ടേൽ, മനോജ് വഞ്ചിയിൽ, ജിനോ കക്കാട്ടിൽ, സജി മുല്ലപ്പള്ളി, ജോയ്‌സ് മറ്റത്തികുന്നേൽ, ടോമി ഇടത്തിൽ, റ്റിറ്റോ കണ്ടാരപ്പള്ളി, ബിനു കൈതക്കത്തൊട്ടിയിൽ, തോമസ് ഐക്കരപ്പറമ്പിൽ, ജോണി തെക്കേപറമ്പിൽ, ജയ കുളങ്ങര, ഫിലോ മണപള്ളി, അലക്സ് മുല്ലപ്പള്ളി, അനിൽ മറ്റത്തികുന്നേൽ, പീറ്റർ കുളങ്ങര എന്നിവർ ആശംസാപ്രസംഗം നടത്തി.

സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. ഫാ. എബ്രഹാം മുത്തോലത്ത്‌ സമാപനത്തിൽ മറുപടി പ്രസംഗം നടത്തി. സ്നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments