Wednesday, October 4, 2023

HomeAmericaപെൺസിൽവേനിയ മലയാളീ അസോസിയേഷന്റെ (PMA) വാര്‍ഷിക പിക്കിനിക്ക് വർണ്ണാഭമായി

പെൺസിൽവേനിയ മലയാളീ അസോസിയേഷന്റെ (PMA) വാര്‍ഷിക പിക്കിനിക്ക് വർണ്ണാഭമായി

spot_img
spot_img

ഡാൻ തോമസ്, പി. എം. എ . വൈസ് പ്രസിഡന്റ്

പെൺസിൽവേനിയ മലയാളീ അസോസിയേഷന്റെ (PMA) ആന്യൂല്‍ പിക്കിനിക്ക് സെപ്റ്റംബർ രണ്ടാം തിയതി രാവിലെ 10 മണി മുതല്‍ കോർ ക്രീക്ക് പാർക്കിൽ വെച്ച് വിവിധ പരിപാടികളോടെ വിജകരമയി നടത്തി. സംഘടനയിലെ അംഗങ്ങള്‍ കുടുംബസമ്മേതം എത്തി സജീവമായി പങ്കെടുത്തത് ആഹ്ളാദകരമായ അനുഭവം ഏവർക്കും ഉണ്ടായി. ഈ പിക്കിനിക്ക് അസോസിയേഷന്റെ കുടുംബാംഗങ്ങൾക്ക് സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു സമ്മാനിച്ചത്.

വടംവലി, ബാസ്‌ക്കറ്റ്‌ബോള്‍, കുട്ടികളുടെ വിവിധ മല്‍സരകളികള്‍ എന്നിവ പിക്കിനിക്കിനെ കൂടുതല്‍ സന്തോഷകരവും ആനന്ദകരവുമാക്കി. അമേരിക്കന്‍ ഇന്ത്യന്‍ വിഭവങ്ങളോടെ വിളമ്പിയ ഫുഡ് പിക്കിനിക്കിനെ സ്വാദിഷ്ടമാക്കുകയും ചെയ്തു. കുട്ടികളും യുവാക്കളും ഒരു പോലെ പങ്കെടുത്തു അവരുടെ പ്രധാനിത്യം തെളിയിച്ച നിമിഷങ്ങൾ ആയിരുന്നു. ഏവർക്കും ആഹ്ളദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച ദിനമായിരുന്നു ഇത്.

ഫൊക്കാന മുൻ സെക്രട്ടറിയയും ട്രസ്റ്റീ ബോർഡ് മെംബറുംമായാ സജി മോൻ ആന്റണി മുഖ്യ അതിഥിയായിരുന്നു . മാപ്പിന്റെ മുൻ പ്രസിഡന്റുമാരായ തോമസ് ചാണ്ടി , ദീപു ചെറിയാൻ , മാപ്പു കമ്മറ്റി മെംബർ സുനിൽ ജോൺ ഉൾപ്പെടെ വളരെ അധികം ക്ഷണിക്കപ്പെട്ട ആളുകളും പങ്കെടുത്തു. PMA പ്രസിഡന്റ് മാത്യു ചെറിയാനും വൈസ് പ്രസിഡന്റ് ഡാൻ തോമസ് മുഖ്യ സ്പോണ്സർമാരായി മാതൃക കട്ടി. . ഫുഡ് കോർഡിനേഷൻ നടത്തിയത് ബെൻസോ , സജി , ബിജു , ഷിജു എന്നിവർ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി .

അസോസിയേഷൻ പ്രസിഡന്റ് മാത്യു ചെറിയാൻ, വൈസ് പ്രസിഡന്റ് ഡാൻ തോമസ് , സെക്രട്ടറി അലക്സ് ചെറിയാൻ ട്രഷർ സണ്ണി ചെറിയാൻ (സുനിൽ ) തുടങ്ങിയവർ പിക്കിനിക്കിന് നേതൃത്വം നൽകി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments