Thursday, September 19, 2024

HomeAmericaഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് പ്രമോഷണല്‍ മീറ്റിങ്ങ് ന്യൂയോര്‍ക്കില്‍

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് പ്രമോഷണല്‍ മീറ്റിങ്ങ് ന്യൂയോര്‍ക്കില്‍

spot_img
spot_img

ന്യൂയോര്‍ക്ക്: പത്തൊന്‍പതാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രഥമ പ്രമോഷണല്‍ മീറ്റിംഗ് ന്യൂയോര്‍ക്കില്‍ കോര്‍ണര്‍‌സ്റ്റോണ്‍ ചര്‍ച്ച് 343 Jerusalem Ave, Hicksville, NY വെച്ച് സെപ്റ്റംബര്‍ 17 ഞായര്‍ വൈകിട്ട് 6:30 ന് നടക്കും.

കോണ്‍ഫറന്‍സ് അപ്‌ഡേറ്റുകള്‍ വെസ്ലി മാത്യു (സെക്രട്ടറി) & ബേവന്‍ തോമസ് (ട്രഷറാര്‍), കോണ്‍ഫറന്‍സ് വിഷന്‍ പാസ്റ്റര്‍ തോമസ് ഇടുക്കള (ചെയര്‍മാന്‍) എന്നിവര്‍ അറിയിക്കും. പാസ്റ്റര്‍ ഫിന്നി സാമുവേല്‍ അധ്യക്ഷനായിരിക്കുന്ന ഈ മീറ്റിംഗില്‍ പാസ്റ്റര്‍ സാബു വര്‍ഗീസ് മുഖ്യ സന്ദേശം നല്‍കും.
ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ കാഴ്ചപ്പാടും ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുമുള്ള അവസരവും ചര്‍ച്ചചെയ്യാന്‍ പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശികവും ദേശീയവുമായ ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ടീമുകളുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനുമുള്ള മികച്ച അവസരമാണിത്. താത്പര്യമുള്ളവര്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കുകയും ഈ ക്ഷണം മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യണം.

ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള (കണ്‍വീനര്‍), ബ്രദര്‍ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രെഷമ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) പാസ്റ്റര്‍ ജെയിം ജോര്‍ജ്ജ്, സി.എം, ഏബ്രഹാം (ദേശീയ പ്രതിനിധികള്‍), നിക്കോളാസ് തോമസ്, ഡെന്നിസ് ജോണ്‍ (യൂത്ത് പ്രതിനിധികള്‍), ഷൈനി റോജന്‍ സാം (വനിതാ പ്രതിനിധി) എന്നിവര്‍ ഈ മീറ്റിംഗിന് നേത്രത്വം നല്‍കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments