Wednesday, October 4, 2023

HomeAmericaഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21-ന് - ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21-ന് – ഒരുക്കങ്ങൾ പൂർത്തിയായി

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്‍എ) യാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്കുന്നത്.

സെപ്റ്റംബർ 21ന് വൈകിട്ട് 6.30 ന് (വ്യാഴാഴ്ച) മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫോർഡ് കേരള ഹൗസിലാണ് (1415 Packer Ln, Stafford, TX 77477) സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.

ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജെയിംസ് കൂടൽ – 346 773 0074
ബേബി മണക്കുന്നേൽ – 713 291 9721
ജീമോൻ റാന്നി – 832 873 0023
വാവച്ചൻ മത്തായി – 832 468 3322
ജോജി ജോസഫ് – 713 515 8432
മൈസൂർ തമ്പി -281 701 3220

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments