Wednesday, October 4, 2023

HomeAmericaയു.എസ് യുദ്ധവിമാനം പറക്കലിനിടെ കാണാതായി

യു.എസ് യുദ്ധവിമാനം പറക്കലിനിടെ കാണാതായി

spot_img
spot_img

സൗത്ത് കരോലിന: കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന അമേരിക്കന്‍ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ശത്രു റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശേഷിയുള്ള എഫ്-35 വിമാനമാണ് പറക്കലിനിടെ കാണാതായത്.

അടിയന്തര സാഹചര്യത്തെതുടര്‍ന്ന് പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്‌ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം.

പൈലറ്റ് ഇജക്‌ട് ചെയ്തശേഷം ഇടിച്ചിറങ്ങേണ്ടിയിരുന്ന വിമാനം കാണാതാവുകയായിരുന്നു. അമേരിക്കന്‍ നാവികസേനയുടെ ഭാഗമായ എഫ്-35 ലൈറ്റനിങ് -രണ്ട് ഫൈറ്റര്‍ ജെറ്റാണ് ഞായറാഴ്ച ഉച്ചക്കുശഷം സൗത്ത് കരോലിനയിലെ നോര്‍ത്ത് ചാള്‍സ്റ്റണിന് സമീപത്തുവെച്ച്‌ കാണാതായത്.

ഏറെ വിലമതിക്കുന്ന അതീവപ്രധാന്യമേറിയ എഫ്-35 യുദ്ധവിമാനം കണ്ടെത്താന്‍ യു.എസ് സൈന്യം പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. യുദ്ധവിമാനം പറത്തുന്നതിനിടെ എന്തുകൊണ്ടാണ് പൈലറ്റ് ഇജക്‌ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെട്ടതെന്നത് വ്യക്തമല്ല. അടിയന്തര സാഹചര്യത്തില്‍ മാത്രമാണ് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കാറുള്ളത്. വിമാനം അടിയന്തരമായി ഇറക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്.

സംഭവത്തിനുശേഷം യു.എസ് സൈന്യത്തിന്റെ അടിയന്തര പ്രതികരണ വിഭാഗം യുദ്ധവിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീപത്തെ തടാകത്തില്‍ ഉള്‍പ്പെടെ മുങ്ങിപോയോ എന്നകാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

സൗത്ത് കരോലിനയുടെ തെക്കു-കിഴക്കന്‍ ഭാഗത്തു കൂടി പരിശീലനപ്പറക്കല്‍ നടത്തുമ്ബോഴായിരുന്നു അപകടം.

വിമാനത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബേസ് ഡിഫന്‍സ് ഓപ്പറേഷന്‍ സെന്‍ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക്ഹീഡ് മാര്‍ട്ടിൻ കമ്ബനി നിര്‍മ്മിച്ച ഈ വിമാനങ്ങള്‍ക്ക് ഓരോന്നിനും ഏകദേശം 80 മില്യണ്‍ ഡോളര്‍ വിലയുണ്ടെന്ന് എഎഫ്‌പി റിപ്പോര്‍ട്ട് പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments