Sunday, September 24, 2023

HomeAmericaഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ...

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ വൻവിജയം

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

വാഷിങ്ടൺ ഡി സി: ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി നടത്തിയ അക്ഷരജ്വാല മലയാളം പഠന പരിപാടി എന്ന സമ്മർ ക്ലാസ് വൻപിച്ച വിജയം ആയിരുന്നു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത് . മലയാളം ക്ലാസ്സിൽ വളരെ അധികം കുട്ടികൾ പങ്കെടുക്കുകയും അവരെല്ലാം തന്നെ മലയാള ഭാഷയുടെ ആദ്യ സ്റ്റെപ്പുകൾ പഠിക്കുകയും ചെയ്തു.

മലയാള ഭാഷ എഴുതുവാൻ മാത്രമല്ല വായിക്കുവാനും സംസാരിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം. പക്ഷേ നമ്മുടെ പല കുട്ടികളും ഇതിൽനിന്നും വളരെ അധികം മുന്നോട്ട് പോകുവാൻ കഴിഞ്ഞു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

മോട്ടിവേഷണൽ സ്‌പീക്കർ ആയ ടീച്ചിങ്ങിൽ 18 വർഷത്തെ പരിചയമുള്ള ജെസ്സി സെബാസ്റ്റ്യൻ , MA , Mphil , ബി.Ed , ജയശ്രീ എന്നിവരാണ് ആണ് കുട്ടികള്‍ക്ക് ബാലപാഠങ്ങൾ പഠിപ്പിച്ചത്. ഫൊക്കാന അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍ , ട്രസ്റ്റീ ബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ ) കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ , ശങ്കർ ഗണേശൻ എന്നിവർ കോർഡിനേറ്റർസ് ആയി പ്രവർത്തിച്ചു.

മലയാളം അക്കാദമിയുടെ മാതൃക പ്രവർത്തനം കാഴ്ചവെച്ച ജയശ്രീ, ജെസ്സി സെബാസ്റ്റ്യൻ, ശങ്കർ ഗണേശൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു .

അക്ഷരജ്വാല മലയാളം പഠന പരിപാടി ക്ലാസ്സിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി കല ഷഹി, ട്രഷർ ബിജു ജോൺ എന്നിവർ പ്രേത്യേകം അഭിനന്ദിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments