കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേലിന് സെപ്റ്റംബർ 24 ന് ഞായറാഴ്ച്ച വൈകീട്ട് 6.30 മണിക്ക് സാൻ ഹൊസെയിൽ പൗരസ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ: ചിറമേൽ ഇവിടെ സന്ദർശിക്കാനെത്തുന്നത് .
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണക്കുന്ന വൺ ഡോളർ റെവല്യൂഷൻ USA , വനിത, കെസിസിഎൻസി, മങ്ക , ബേ മലയാളി, ഫൊക്കാന , ഫോമ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ സംയുകതമായാണ് സെൻറ് മേരിസ് ക്‌നാനായ കാത്തലിക് ചർച്ച് പാരിഷ് ഹാളിൽ വെച്ച് (Address : 324 Gloria Ave San Jose, CA 95127 ) സ്വീകരണം ഒരുക്കുന്നത്.

സെപ്റ്റംബർ 23 മുതൽ 26 വരെ ഫാ.ചിറമേൽ സാൻ ഹൊസെയിൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : Geetha George: 510 709 5977 Sheeba Gipson: 408 315 9987 Lebon Mathew: 510 378 9457 Sunil Varghese: 510 495 4778 Prince Nechikkat: 408 829 9779 Manju Abraham : 408 569 0749
Fr. Davis Chiramal USA Number: 786 678 1786
വാർത്ത: ഗീതാ ജോർജ്