Friday, June 13, 2025

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23, ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് ഓണാഘോഷങ്ങള്‍ വിപുലമായി നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിഷപ്പ് ജോയി ആലപ്പാട്ട് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് പ്രൊഫ.കെ.എസ്. ആന്റണി തന്റെ പ്രായവും ആരോഗ്യവും വകവയക്കാതെ ഈ ഓണാഘോഷത്തില്‍ പങ്കെടുത്ത് ആശംസകളര്‍പ്പിച്ചത് ഏവരേയും സന്തോഷഭരിതരാക്കി. 30-ാമത്തെ പ്രസിഡന്റായ തനിക്ക് അസോസിയേഷന്റെ ആദ്യ പ്രസിഡന്റിനോടൊപ്പം ഈ വര്‍ഷത്തെ ഓണാം ആഘോഷിക്കുവാന്‍ സാധിച്ചത് ഒരു ധന്യ മുഹൂര്‍ത്തമായി കരുതുന്നുവെന്ന് പ്രസിഡന്റ് ജോഷി വള്ളിക്കളം അഭിപ്രായപ്പെട്ടു. കത്തീഡ്രല്‍ വികാരി ഫാ.തോമസ് കടുകപ്പള്ളി, ഫോമ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന വിമന്‍സ്‌ഫോറം ചെയര്‍ ബ്രിജീറ്റ് ജോര്‍ജ്ജ് എന്നിവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഈ വര്‍ഷം ഹൈസ്‌ക്കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്നും ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് യോഗത്തില്‍ വച്ച് വിതരണം ചെയ്തു. വിജയികളെ ഡോ.സ്വര്‍ണ്ണം ചിറന്മേല്‍ പ്രഖ്യാപിക്കുകയും ക്യാഷ് അവാര്‍ഡും  ട്രോഫിയും നല്‍കി അനുമോദിക്കുകയും ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ വീട് നിര്‍മ്മാണത്തില്‍ സ്‌പോണ്‍സേഴ്‌സ്  ആയി വന്നവരേയും അനുമോദിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടനാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ടോം& സുനി വെട്ടിക്കാട്, അലക്‌സ്& അച്ചാമ്മ മരുവത്തറ, ആഗ്നസ് മാത്യു തെങ്ങും മൂട്ടില്‍, സജി& ബിന്ദു തയ്യില്‍, റോയി& മിനി നെടുങ്ങോട്ടില്‍, ജയ്‌സണ്‍& ശാന്തി, വിവീഷ് ജേക്കബ്& ദീപ്തി, ഡോ.ബിനു& ഡോ.സിബിള്‍ ഫിലിപ്പ്, മോനു& ആനി വര്‍ഗ്ഗീസ് എന്നിവരാണ് ഭവന നിര്‍മ്മാണത്തിന്റെ സ്‌പോണ്‍സേഴ്‌സ് ആയത്.



ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ നടത്തിയ ഘോഷയാത്രയും, അത്തപ്പൂക്കളവും, മലബാര്‍ കേറ്ററിംഗ് ഒരുക്കിയ ഓണസദ്യയും, തിരുവാതിരയും, നാടന്‍ കലാരൂപങ്ങളും, നൃത്തങ്ങളും ഗാനങ്ങളുമടങ്ങിയ സന്ധ്യ ഗൃഹാതുരത്വമുണര്‍ത്തുന്നവയായിരുന്നു.

മുന്‍ പ്രസിഡന്റുമാരായ പ്രൊഫ.കെ.എസ്. ആന്റണി, പി.ഓ.ഫിലിപ്പ്, എം.എന്‍.മാത്യൂ, സ്റ്റാന്‍ലി കളരിക്കമുറി, റോയി നെടുങ്ങോട്ടില്‍, ബന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രഞ്ചന്‍ എബ്രഹാം, ലജി പട്ടരുമഠത്തില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ആഘോഷങ്ങളില്‍ സന്നിഹിതരായിരുന്നു.

ഷൈനി ഹരിദാസാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചത്. ഡോ.സിബിള്‍ ഫിലിപ്പ്, ഡോ.റോസ് വടകര, വിവീഷ് ജേക്കബ്, ഡോ.സ്വര്‍ണ്ണം ചിറമേല്‍, സാറാ അനില്‍, സജി തോമസ് എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സ് ആയിരുന്നു. മൈക്കിള്‍ മാണി പറമ്പില്‍, ലജി പട്ടരുമഠത്തില്‍, സാബു കട്ടപ്പുറം, സൂസന്‍ ചാക്കോ, ഫിലിപ്പ് പുത്തന്‍പുര, തോമസ് മാത്യൂ, കാ്ല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments