Thursday, June 12, 2025

HomeAmericaകോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ 

കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ 

spot_img
spot_img

ജീമോന്‍ ജോര്‍ജ്‌

ഫിലഡല്‍ഫിയാ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷനും ഫിലഡല്‍ഫിയാ കോര്‍പ്പറേഷന്‍ ഫോര്‍ ഏജിങ്ങിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച അസന്‍ഷന്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ ചര്‍ച്ച്(10197, NORTHEAST AVE, PHILADELPHIA, PA -19116 ) രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞു രണ്ടു വരെ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നതാണ്. 

കോട്ടയം അസോസിയേഷന്റെ  പ്രവര്‍ത്തനമേഖലകള്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതിന്റെ  ഭാഗമായിട്ട് കൂടിയാണ്  ഇതിന് നേതൃത്വം കൊടുക്കുന്നത് എന്നും കൂടാതെ സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ മുന്‍തൂക്കം കൊടുക്കുമെന്നും ഇതര രാജ്യങ്ങളില്‍ നിന്നും കുടിയേറിവര്‍ക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലും എത്തിക്കുന്നതിന്റെ  ഭാഗമായിട്ടാണ് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്നും സണ്ണി കിഴക്കേമുറി (പ്രസിഡന്റ്, കോട്ടയം അസോസിയേഷന്‍) പറയുകയുണ്ടായി 

മെഡികെയര്‍, മെഡിക്കെയ്ഡ്,  മെഡിഗാപ്, റിട്ടയര്‍മെന്റ് കാലത്തെ  ആനുകൂല്യങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി, സോഷ്യല്‍ സെക്യൂരിറ്റി സപ്ലിമെന്റ് ഇതര സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്‌കളുടെ ലഭ്യത പ്രായഭേദമന്യേ ലഭിക്കാവുന്ന നിയമ ഉപദേശങ്ങള്‍, സാമ്പത്തികവും തൊഴില്‍പരവുമായ സഹായങ്ങള്‍  അഡള്‍ട്ട് ഡേകെയര്‍,  ഹോംകെയര്‍ സൗജന്യയാത്രസഹായം ,ഹോം വിസിറ്റ് ഡോക്ടര്‍, സൗജന്യഭക്ഷണം നഴ്‌സിംഗ് ഹോം ഗ്രാന്‍ഡ്, എമര്‍ജന്‍സി അലര്‍ട്ട് സംവിധാനം തുടങ്ങിയ  വിവിധ വിഷയങ്ങളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ തികച്ചും സൗജന്യമായി മറ്റ് നിരവധി ആനുകൂല്യങ്ങളെ  പറ്റിയുള്ള വിവരങ്ങളും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളഭാഷയിലും വിവരങ്ങള്‍ പരിഭാഷപ്പെടുത്തുന്നതായിരിക്കും. സമയബന്ധിതമായ നിയന്ത്രണത്തിലൂടെയാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതായ അവകാശങ്ങളെക്കുറിച്ച് അതാത് മേഖലയില്‍ പ്രഗല്‍ഭരായ വ്യക്തികള്‍ സെമിനാറുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും. പ്രായഭേദമന്യേ എല്ലാവരും അറിഞ്ഞിരിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ആയതിനാല്‍ ആവശ്യക്കാര്‍ക്ക് തികച്ചും സൗജന്യ യാത്രാ സൗകര്യവും .  കൂടാതെ എല്ലാവര്‍ക്കും പ്രഭാതഭക്ഷണവും , ഉച്ചഭക്ഷണവും  ഒരുക്കിയിരിക്കുന്നതായും  ഏതെങ്കിലും പ്രത്യേക വിഷയങ്ങളില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്  ഉത്തരം ലഭിക്കുവാനായി മുന്‍കൂട്ടി അറിയിക്കണം എന്നും  സംഘാടകര്‍ അറിയിക്കുകയുണ്ടായി. 

ജനോപകാരപ്രദമായ ഇതുപോലുള്ള കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി നടത്തുമ്പോഴാണ് സംഘടനകളുടെ പ്രസക്തിയും  പ്രാധാന്യവും  സമൂഹത്തിന് പ്രയോജനപ്പെടുന്നത് എന്നും അതിലുപരിയായി ജനങ്ങള്‍ സംഘടനകളെ ആശ്രയിക്കുകയും അതിലൂടെ സംഘടനകള്‍  ജനകീയ പ്രസ്ഥാനങ്ങളായി മാറുന്നതെന്നും   പറയുകയുണ്ടായി. 

സാബു ജേക്കബ്, ജോബി ജോര്‍ജ്, രാജന്‍  കുര്യന്‍, ജെയിംസ് ആന്ത്രയോസ്, ബെന്നി കൊട്ടാരം, ജോസഫ് മാണി,  ജീമോന്‍ ജോര്‍ജ്ജ്, സാജന്‍ വര്‍ഗീസ്, ജോണ്‍ പി വര്‍ക്കി എബ്രഹാം ജോസഫ്, ജോണ്‍ മാത്യു വര്‍ക്കി, വര്‍ഗീസ് മാത്യു ഐപ്പ് , ജയ്‌സണ്‍ വര്‍ഗീസ്, വര്‍ക്കി പൈലോ ,  രാജ കുരുവിള, സെരിന്‍ കുരുവിള,  സജു   സക്കറിയ, സാബു പാമ്പാടി, മാത്യു പാറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ആണ് ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയറിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി കോട്ടയം അസോസിയേഷന്‍ പത്രക്കുറിപ്പില്‍  അറിയിക്കുകയുണ്ടായി. 

കൂടുതല്‍ വിവരങ്ങള്‍ക്കായി :

സണ്ണി  കിഴക്കേമുറി : 215 327 7153
രാജന്‍ കുര്യന്‍ : : 610 457 5868
സബ് ജേക്കബ് : 215 833 7895
ജെയിംസ്  ആന്ത്രയോസ് : 215 776 5583
ജോബി ജോര്‍ജ്ജ് : 215 470 2400
 
സന്ദര്‍ശിക്കുക :  http://www.kottayamassociation.org/

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments