ഷിക്കാഗോ മലയാളി അസോസിയേഷൻറെ ആദ്യകാല മെമ്പറും മലയാളി അസോസിയേഷൻ മുൻ പ്രസിടെന്റുമായാ ശ്രീ ജയചന്ദ്രൻ അന്തരിച്ചു. അസോസിയേഷനു വേണ്ടി റേഡിയോ പ്രോഗ്രാം കണ്ടക്റ്റ് ചെയ്യുന്നതിനും മലയാളം സിനിമ കേരളത്തിൽ നിന്ന് കൊണ്ടുവരുന്നതിനും എല്ലാം മുൻപന്തിയിൽ നിന്നിട്ടുള്ള ശ്രീ ജയചന്ദ്രൻ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുതൽകൂട്ടായിരുന്നു.
റിയൽ എസ്റ്റേറ്റ് ഏജൻറ്, ഗീതാ മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്ന ശ്രീ ജയചന്ദ്രൻ ശിക്കാഗോയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു.
അദ്ദേഹത്തിൻറെ വേർപാടിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനും അദ്ദേഹം ചെയ്തിട്ടുള്ള നിസ്വാർത്ഥമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
റിപ്പോർട്ട് : ആൽവിൻ ഷിക്കോർ