Sunday, September 15, 2024

HomeAmericaഡാളസ് സൗഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച

ഡാളസ് സൗഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച

spot_img
spot_img

ഷാജി രാമപുരം

ഡാളസ് : ഡാളസിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സൗഹൃദവേദിയുടെ പതിനൊന്നാമത് ഓണാഘോഷം വിവിധ പരിപാടികളോട് സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് കരോൾട്ടൻ സെന്റ്. ഇഗ് നേഷ്യസ് ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, Tx 75006) വെച്ച് നടത്തപ്പെടും.

ചടങ്ങിൽ പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ജോപോൾ മുഖ്യാതിഥി പങ്കെടുക്കും. ഫിലിപ്പ് തോമസ് സിപിഎ, ഷിജു എബ്രഹാം എന്നിവർ ആശംസകൾ നൽകും.

താലപ്പൊലി, ചെണ്ടമേളം, മഹാബലിയെ വരവേൽപ്പ്, ഓണപ്പാട്ട്, വിവിധതരം ഡാൻസ്, തിരുവാതിര, ഗാനങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവകളാൽ ഈ വർഷത്തെ ഓണം വളരെ മനോഹരമായി ആഘോഷിക്കും എന്ന് സംഘാടകർ പറഞ്ഞു.

സെപ്റ്റംബർ 7 ശനിയാഴ്ച നടത്തപ്പെടുന്ന ഓണാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സൗഹൃദവേദിയുടെ പ്രസിഡന്റ് അജയകുമാർ, സെക്രട്ടറി സജി കോട്ടയാടിയിൽ, ട്രഷറാർ ബാബു വർഗീസ് എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments