Friday, October 4, 2024

HomeAmericaഡോ. ജോബിൻ വർഗീസ് ഒന്റാരിയോ കോളജ് ഫാമിലി ഫിസിഷ്യൻസ് പ്രസിഡന്റ്

ഡോ. ജോബിൻ വർഗീസ് ഒന്റാരിയോ കോളജ് ഫാമിലി ഫിസിഷ്യൻസ് പ്രസിഡന്റ്

spot_img
spot_img

ടൊറന്റോ: ഒന്റാരിയോ കോളജ് ഫാമിലി ഫിസിഷ്യൻസ് (ഒസിഎഫ്പി) പ്രസിഡന്റായി ഡോ. ജോബിൻ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വർഷമായി ഒസിഎഫ്പി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. കോവിഡ് കാലത്ത് ലോങ്ടേം കെയർ വിഭാഗം മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ. ജോബിൻ ഏറെക്കാലമായി ബ്രാംപ്ടൺ മേഖലയിലെ ആരോഗ്യരംഗത്ത് സജീവസാന്നിധ്യമാണ്.

എട്ട് വർഷത്തോളം മക്മാസ്റ്റർ ഫാമിലി മെഡിസിൻ റസിഡൻസി പ്രോഗ്രാം ഡയറക്ടറായിരുന്ന ജോബിൻ ഇപ്പോൾ ടൊറന്റോ മെട്രൊപൊളിറ്റൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൈമറി കെയർ എജ്യുക്കേഷൻ അസിസ്റ്റന്റ് ഡീനും വില്യം ഓസ്‌ലർ ഹെൽത്ത് സിസ്റ്റം അക്കാദമിക് വിഭാഗം അസോഷ്യേറ്റ് വൈസ് പ്രസിഡന്റുമാണ്.

കനേഡിയൻ ആരോഗ്യമേഖലയിൽ നിർണായക സ്ഥാനമുള്ള ഫാമിലി’ഫിസിഷ്യന്മാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലാകും ശ്രദ്ധയെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ ഡോ. ജോബിൻ പറഞ്ഞു. ‘കുടുംബ ഡോക്ടർമാർ’ വഹിക്കുന്ന പങ്കിനെക്കുറിച്ച് പൊജുജനങ്ങളിലും സർക്കാരുകളിലും മതിപ്പുണ്ടാക്കുന്നതിനൊപ്പം ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ശ്രമങ്ങളും ഒസിഎഫ്പി തുടരുമെന്നും വ്യക്തമാക്കി.

ഫാമിലി ഫിസിഷ്യന്മാരുടെ ആവശ്യങ്ങളും മൂല്യങ്ങളുമുയർത്തുന്നതിലും ഏറെ പ്രതിബദ്ധത കാട്ടുന്ന ഡോ. ജോബിന്റെ നേതൃത്വത്തിൽ ഒസിഎഫ്പി അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനപദ്ധതികളുമായി മുന്നോട്ടുപോകുന്നതിന് സജ്ജമാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ദീപി സുർ പറഞ്ഞു. രണ്ടു വർഷമായി പ്രസിഡന്റായിരുന്ന ഡോ. മേഘലെ കുമനനോടുള്ള കടപ്പാടും രേഖപ്പെടുത്തി.

കോഴഞ്ചേരി മുഞ്ഞനാട്ട് ജോർജ് വർഗീസിന്റയും ആനിയുടെയും മകനാണ് ഡോ. ജോബിൻ വർഗീസ്. അയിരൂർ ചെറുകര ജോർജി അലക്സാണ്ടറിന്റെയും (ദുബായ്) വൽസയുടെയും മകൾ ഡോ. എലിസബത്താണ് ഭാര്യ. മക്കൾ: ലിയോറ, വിയാൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments