എറ്റോബിക്കോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ കേരള ചാപ്റ്റര്‍ ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 28 ശനിയാഴ്ച എറ്റോബിക്കോ റോയല്‍ കനേഡിയന്‍ ലീജിയന്‍ ഹാളില്‍ വെച്ച് നടന്ന ഓണാഘോഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മെമ്പര്‍ ടോം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ കേരള ചാപ്റ്ററിന്റെ അധ്യക്ഷന്‍ സന്തോഷ് പോള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ശ്രീധരന്‍ മാസ്റ്റര്‍, ഇന്ത്യന്‍ ഓവര്‍സീസ് കാനഡയുടെ പ്രസിഡന്റ് ജഗദീഷ് സച്ച, ഒന്റാറിയോ പ്രൊവിന്‍സ് കമ്മറ്റിയുടെ പ്രസിഡന്റ് സിനില്‍ സാം,ജനറല്‍ സെക്രട്ടറി അശ്വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറി ബേബിലൂക്കോസ് കോട്ടൂര്‍ സ്വാ?ഗതവും ട്രഷറര്‍ സോണി എം നിധിരി നന്ദിയും അറിയിച്ചു.
ഓണാഘേഷത്തോടനുബന്ധിച്ച് താലപ്പൊലി, ചെണ്ട മേളം, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും കുട്ടികളുടെ മിഠായി പെറുക്കല്‍, ലെമണ്‍ സ്പൂണ്‍ റെയിസ്, കസേര കളി തുടങ്ങിയ കലാകായിക മത്സരങ്ങളും നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നയാഗ്ര ഗഘ മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമേളയും സിനിമാറ്റിക് ഡാന്‍സും അരങ്ങേറി.